തിരുവനന്തപുരം: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍മാര്‍ക്ക് തോല്‍വി. വയനാട്ടില്‍ കെ.സുരേന്ദ്രനും കോയമ്പത്തൂരില്‍ തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലയും തോല്‍വി ഉറപ്പിച്ചിരിക്കുകയാണ്.
വയനാട് മണ്ഡലത്തിൽ 5 ലക്ഷത്തിലധികം വോട്ടുകളുടെ നഷ്ടത്തിൽ മൂന്നാം സ്ഥാനത്താണ് കെ.സുരേന്ദ്രൻ നിൽക്കുന്നത്. 55258 വോട്ടുകളുടെ നഷ്ടത്തിൽ കോയമ്പത്തൂരിൽ രണ്ടാം സ്ഥാനത്താണ് അണ്ണാമല നിൽക്കുന്നത്.
കേരളത്തിലെ വയനാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായാണ് കെ.സുരേന്ദ്രൻ മത്സരിച്ചത്. എന്നാൽ 506400 വോട്ടുകളുടെ ലീഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണ് വയനാട്ടിൽ മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സി.പി.ഐ സ്ഥാനാർഥിയായ ആനി രാജയാണ്. 2019 ലെ ചരിത്രം ആവർത്തിക്കുകയാണ് കെ.സുരേന്ദ്രൻ.
തമിഴ്നാട്ടിലെ കോയമ്പത്തൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ അണ്ണാമല 55258 വോട്ടുകൾക്ക് പിന്നിലാണ്. ഡി.എം.കെ സ്ഥാനാർഥിയായ പി. ഗണപതി രാജ്‌കുമാർ ആണ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്. തമിഴ്‌നാട്ടിൽ രണ്ടാം സ്ഥാനത്താണ് അണ്ണാമല നിൽക്കുന്നത്.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കെ. സുരേന്ദ്രന് ഇതേ വിധിതന്നെയായിരുന്നു. 2019ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിച്ച കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
Content Highlight: results shows that K. Surenthran and K. Annamalai will fail