| Saturday, 16th November 2024, 12:59 pm

വയസാകുകയാണ്, ഈ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ പെട്ടെന്ന് ചെയ്യണമെന്ന് ശോഭന പറഞ്ഞു: റസൂല്‍ പൂക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്. ഹരിഹരന്റെ റണ്‍വേ ചില്‍ഡ്രന്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒറ്റ. 2023ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരായിരുന്നു ഒന്നിച്ചത്.

എന്നാല്‍ ആ സിനിമക്ക് മുമ്പ് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതില്‍ നായിക ആകേണ്ടിയിരുന്നത് ശോഭനയായിരുന്നെന്നും പറയുകയാണ് റസൂല്‍ പൂക്കുട്ടി. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വളരെ മുമ്പ് തന്നെ ശോഭന തന്റെ ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നെന്നും അദ്ദേഹം പറയുന്നു.

ആ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ പെട്ടെന്ന് ചെയ്യണമെന്നും തനിക്ക് വയസായി കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു ശോഭന കഥ കേട്ട ശേഷം പറഞ്ഞിരുന്നതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. മഞ്ജു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വളരെ മുമ്പ് തന്നെ ശോഭന എന്റെ ഒരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു. ‘ഒറ്റ’ സിനിമയല്ലാതെ മറ്റൊരു സിനിമയുടെ തിരക്കഥ ഞാന്‍ ശോഭനയോട് പറഞ്ഞിരുന്നു.

‘ഇത് മനോഹരമായ ഒരു സിനിമയാണ്. ചെയ്യുന്നുണ്ടെങ്കില്‍ പെട്ടെന്ന് ചെയ്യണം. എനിക്ക് വയസായി കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കഥ കേട്ടപ്പോള്‍ ശോഭന പറഞ്ഞത്. ഈ പടത്തില്‍ അധികം കഥാപാത്രങ്ങളൊന്നുമില്ല. ശോഭനയും ഒരു കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Content Highlight: Resul Pookutty Talks About Shobana

We use cookies to give you the best possible experience. Learn more