ജമ്മുകശ്മീര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. കശ്മീരില്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ച്ചയ്ക്കുള്ളില്‍ അധികൃതര്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം.
പൗരന്മാരുടെ അവകാശം ഉറപ്പാക്കുക കോടതിയുടെ ലക്ഷ്യമാണ്. പൗരന്മാരുടെ അവകാശത്തോടൊപ്പം തന്നെ അവരുടെ സുരക്ഷയും പ്രധാനമാണെന്ന്് സിപ്രീംകോടതി പറഞ്ഞു.
മൗലീകാവകാശങ്ങള്‍ തടസ്സപെടുത്തികൊണ്ടുള്ള നിയന്ത്രണങ്ങള്‍ ശരിയല്ല എന്നും കോടതി അഭിപ്രായപ്പെട്ടു. അനിശ്ചിത കാലത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്യുന്നത് ടെലികോം നിയമങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ പോലും ജനങ്ങള്‍ക്ക് പരാതിയില്ലെന്ന വാദമാണ് കേന്ദ്രം കോടതിയിലറിയിച്ചത്. കശ്മീരിലെ നിരന്തരമായുളള ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുളള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന വാദവും കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ചു.
അഞ്ച് കാര്യങ്ങളാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ജസ്റ്റിസുമാരായ എന്‍.വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ വിധി പറയഞ്ഞത്്. കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവരുടെ ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ