| Friday, 29th November 2019, 7:57 am

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സക്ക് നിയന്ത്രണം; ബി.പി.എല്ലുകാരെ രണ്ട് വിഭാഗങ്ങളായി തിരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ചികിത്സക്ക് നിയന്ത്രണം വരുന്നു. പുതിയ മാനദണ്ഡങ്ങള്‍ ഞായറാഴ്ച്ചയോടെ നിലവില്‍ വരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ബി.പി.എല്‍ വിഭാഗക്കാരെ എ, ബി എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കും. സ്ഥിരം വരുമാനം ഇല്ലാത്തവര്‍ക്കും സ്വന്തമായി വീടില്ലാത്തവര്‍ക്കും കുടംബത്തില്‍ മാറാരോഗികള്‍ ആരെങ്കിലും ഉണ്ടെങ്കിലും മാത്രമേ ഇനി സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ.

വിധവയുണ്ടെങ്കില്‍ സാക്ഷ്യപത്രവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നതിന്റെ രേഖയും ഹാജരാക്കണം. ഇതൊക്കെ ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും വേണം. ഇത്തരക്കാരാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവര്‍ ബി വിഭാഗത്തിലും. അവര്‍ക്കുള്ള ചികിത്സാസൗജന്യം 30 ശതമാനം മാത്രമാക്കി ചുരുക്കി.

ബി.പി.എല്ലിന്റെ പേരില്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് ഒഴിവാക്കാന്‍വേണ്ടിയാണ് പുതിയ നടപടിയെന്നും സൗജന്യ ചികിത്സക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more