ഇത് വിവേചനമാണെന്നും അദ്ദേഹത്തോടും കുടുംബത്തോടുമുള്ള വ്യക്തിപരമായ പരിഹാസമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കാണിച്ച് അദ്ദേഹം ഈജിപ്ഷ്യന്‍ ടൂറിസം മന്ത്രി ഖാലിദ് റാമിക്ക് പരാതി നല്‍കി.
മന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും സൗദി സഞ്ചാരിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ക്ഷമ പറയുകയും ചെയ്തു. മന്ത്രിയുടെ നിലപാടിനെ സൗദി കൗണ്‍സില്‍ ഫോര്‍ ടൂറിസം ആന്റിഖ്വിറ്റീസ് പ്രസിഡന്റ് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ഫോണിലൂടെ പ്രശംസിച്ചു.