നായകനാകാന്‍ ഹനുമ വിഹാരി, വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ ചെറുക്കനും ഞെട്ടിക്കാന്‍ 'ബാക്കിയുള്ള ഇന്ത്യന്‍ ടീമും'
Sports News
നായകനാകാന്‍ ഹനുമ വിഹാരി, വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ ചെറുക്കനും ഞെട്ടിക്കാന്‍ 'ബാക്കിയുള്ള ഇന്ത്യന്‍ ടീമും'
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th September 2023, 1:44 pm

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ഹനുമ വിഹാരിയെ നായകനാക്കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാജ്‌കോട്ടില്‍ രഞ്ജി ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെയാണ് റെസ്റ്റ് ഓഫ് ഇന്ത്യ നേരിടുക.

ഹനുമ വിഹാരിക്ക് പുറമെ സൗത്ത് സോണിലെ സഹതാരങ്ങളായ മായങ്ക് അഗര്‍വാളും സായ് സുദര്‍ശനും സൂപ്പര്‍ പേസര്‍ വിദ്വത് കവേരപ്പയും റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാഗമാണ്.

 

 

കെ.എസ്. ഭരത്, ധ്രുവ് ജുറെല്‍ എന്നിവരാണ് വിക്കറ്റ് കീപ്പറുടെ റോളില്‍ ടീമിലെത്തുന്നത്.

ഋതുരാജ് ഗെയ്ക്വാദും യശസ്വി ജെയ്‌സ്വാളും ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമായതിനാല്‍ യാഷ് ധുള്ളിനും മലയാളി താരം രോഹന്‍ എസ്. കുന്നുമ്മലിനും ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം നേടാന്‍ സാധിച്ചു.

ദുലീപ് ട്രോഫിയില്‍ മോശം പ്രകടനം പുറത്തെടുത്ത സര്‍ഫറാസ് ഖാനും ടീമിന്റെ ഭാഗമാണ്.

അതേസമയം, സറേക്കൊപ്പം കൗണ്ടിയില്‍ തുടരുന്ന സായ് സുദര്‍ശനെയും ടീമിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇന്ത്യയിലെത്തിയതിന് പിന്നാലെ താരം നേരിട്ട് സ്‌ക്വാഡിനൊപ്പം ചേരും.

ആകാശ് ദീപ്, നവ്ദീപ് സെയ്‌നി എന്നിവരാണ് കവേരപ്പക്കൊപ്പം പേസ് ഡിപ്പാര്‍ട്‌മെന്റിനെ നയിക്കുന്നത്. ഇടം കയ്യന്‍ പേസര്‍ യാഷ് ദയാലും പേസ് നിരക്ക് കരുത്താകും. ഉത്തര്‍പ്രദേശിന്റെ സൗരഭ് കുമാര്‍, ഷാംസ് മുലാനി എന്നിവരാണ് മുന്‍നിര സ്പിന്നര്‍മാര്‍. ഇവര്‍ക്കൊപ്പം ദല്‍ഹിയുടെ പുള്‍കീത് നാരംഗും ടീമിന്റെ ഭാഗമാണ്.

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡ്

ഹനുമ വിഹാരി (ക്യാപ്റ്റന്‍, കെ.എസ്. ഭരത്, മായങ്ക് അഗര്‍വാള്‍, യാഷ് ധുള്‍, ഷാംസ് മുലാനി, സായ് സുദര്‍ശന്‍, സര്‍ഫറാസ് ഖാന്‍, പുള്‍കിത് നാരംഗ്, സൗരഭ് കുമാര്‍, യാഷ് ദയാല്‍, നവ്ദീപ് സെയ്‌നി, വിദ്വത് കവേരപ്പ, ആകാശ് ദീപ്, രോഹന്‍ എസ്. കുന്നുമ്മല്‍, ധ്രുവ് ജുറെല്‍.

ഇറാനി ട്രോഫിക്കുള്ള സൗരാഷ്ട്ര സ്‌ക്വാഡ്

ജയ്‌ദേവ് ഉനദ്കട് (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, ഷെല്‍ഡണ്‍ ജാക്‌സണ്‍, അര്‍പിത് വാസവദ, ഹര്‍വിക് ദേശായി, ധര്‍മേന്ദ്രസിങ് ജഡേജ, പ്രേരക് മന്‍കാദ്, ചിരാഗ് ജാനി, ജയ് ഗോഹില്‍, പാര്‍ത്ഥ് ഭട്ട്, വിശ്വരാജ്‌സിങ് ജഡേജ, സമര്‍ത്ഥ് വ്യാസ്, യുവരാജ്‌സിങ് ധോഡിയ, കുശാംഗ് പട്ടേല്‍, സ്‌നെല്‍ പട്ടേല്‍, ദേവാംഗ് കരാംത.

 

Content highlight: Rest of India squad announced for Irani Trophy

 

ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക