| Friday, 6th December 2019, 11:32 am

'എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല'; ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം.

ശശിതരൂര്‍, ബര്‍ഖാദത്ത്, ജയപ്രകാശ് നാരായണ്‍, വിടി ബല്‍റാം തുടങ്ങി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിയമങ്ങളനുസരിച്ച് മുന്നോട്ടു പോവുന്ന ഒരു സമൂഹത്തില്‍ നീതിപീഠത്തിന് പുറത്തുള്ള കൊലപാതകത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് ശശിതരൂര്‍ ട്വീറ്റ് ചെയ്തത്.

‘തത്വത്തില്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും കുറ്റവാളികള്‍ ആയുധധാരികളായിരുന്നോ എന്നും പൊലീസ് മുന്‍കൂട്ടി പ്രതികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട്. വിശദാംശങ്ങള്‍ ലഭിക്കുന്നതു വരെ വിഷയത്തില്‍ അപലപിക്കരുത്. പക്ഷെ നിയമങ്ങളനുസരിച്ച് മുന്നോട്ടു പോവുന്ന ഒരു സമൂഹത്തില്‍ നീതിപീഠത്തിന് പുറത്തുള്ള കൊലപാതകങ്ങളെ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല’- ശശിതരൂര്‍ ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൈദരാബാദില്‍ നടന്ന വെടിവെയ്പും വെറ്റിനറി ഡോക്ടര്‍ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ടതും എല്ലാം ഒരു തകര്‍ന്ന നീതിന്യായ വ്യവസ്ഥയുടെ വിശ്വാസമില്ലായ്മയാണ് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്നതെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാദത്ത് ട്വീറ്റ് ചെയ്തത്.

‘ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അത് ശരിയായ നിയമനടപടിയിലൂടെയായിരിക്കണം നടപ്പാക്കേണ്ടത്. പൊലീസ് ഒരുപക്ഷെ താങ്ങാനാവാത്ത സംഘര്‍ഷത്തിലായിരിക്കാം. എന്നാല്‍ എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ കാലക്രമേണ നിരപരാധികളേയും ഇരകാളാക്കും. നിയമപരമായ നടപടിക്രമങ്ങളാണ് നമ്മളെയും സംരക്ഷിക്കുന്നത്’ -ജയപ്രകാശ് നാരായണ്‍ പറഞ്ഞു.

‘യുക്തിയെയും സാമാന്യ ബുദ്ധിയെയും തകര്‍ക്കുന്ന രീതിയില്‍ വലിയ തോതില്‍ വികാരം ഉളവാക്കുന്നതിനെ ഞങ്ങള്‍ക്ക് അനുവദിക്കില്ല. ഇത് ഇന്ത്യന്‍ സാമൂഹ്യ ഘടനയ്ക്ക് തന്നെ ഭീഷണിയാണിത്. കൊല്ലപ്പെട്ടവര്‍ കുറ്റക്കാരായിരുന്നെങ്കില്‍ പൊലീസുകാരും കുറ്റവാളികളാണ്. എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളെ അനുവദിക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ ദുരഭിമാനകൊലകളും വരും നാളുകളില്‍ സാധാരണമായി മാറും’- മാധ്യമപ്രവര്‍ത്തകയായ കാതറിന്‍ എബ്രഹാം ട്വീറ്റ് ചെയ്തു.

പൊലീസ് നടപടിയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

‘ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല’- വിടി ബല്‍റാം കുറിച്ചു.

We use cookies to give you the best possible experience. Learn more