ഇന്നലെ മുതല്‍ ഒരു ദുരന്തനായകന്റെ പ്രതികാര കഥ സോഷ്യല്‍ മീഡിയിയല്‍ കറങ്ങി നടക്കണുണ്ട്. സാമാന്യ ബോധമുണ്ടെന്ന് കരുതുന്നവര്‍ പോലും ഷെയര്‍ ചെയ്യുന്നത് കണ്ട് ചിരിയാണ് വന്നത്.
കഥയിലെ നായകന്‍ ദിനേഷ് കാര്‍ത്തിക് ആണ്. നായിക ദീപിക പള്ളിക്കല്‍. വില്ലത്തി ദിനേഷിന്റെ ആദ്യ ഭാര്യയും. വില്ലന്‍ മുരളി വിജയ്.
ഐ.പി.എല്ലില്‍ സ്വപ്നതുല്യമായൊരു തിരിച്ചുവരവാണ് ദിനേഷ് കാര്‍ത്തിക് നടത്തിയിരിക്കുന്നത്. അടുത്ത ട്വന്റി-20 ലോകകപ്പിനുള്ള ടീമിലും ചിലപ്പോള്‍ പുള്ളിക്കാരന്‍ എത്തിയെന്നും വരാം.
ഇതൊക്കെ ദിനേഷ് കാര്‍ത്തിക് തന്റെ കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും നേടിയെടുത്ത വിജയമാണ്. പക്ഷെ അതിലും നമ്മളുടെ നാട്ടിലെ ആണ്‍കൂട്ടം കാണുന്നത് തങ്ങളുടെ മെയില്‍ ഈഗോയെ സന്തോഷിപ്പിക്കാനുള്ള വകയാണ്.
ദിനേഷ് കാര്‍ത്തിക്കിന്റെ പൂര്‍വകാലം കുത്തിപ്പൊക്കി അങ്ങേരെ ‘തേച്ചിട്ട്’ പോയ ഭാര്യയോട് പ്രതികാരം വീട്ടുന്ന ‘ഹീറോ’യാക്കി മാറ്റുന്ന ഊളകളൊന്നും മൂവ് ഓണ്‍ എന്നത് കേട്ടിട്ട് പോലുമില്ലെന്ന് തോന്നുന്നു.
പക്ഷെ ദിനേഷ് കാര്‍ത്തിക്കിന് അത് അറിയാം. അങ്ങേര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മൂവ് ഓണ്‍ ചെയ്യുകയും പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തു. എന്നാലും ഈ നാട്ടിലെ ആണ്‍കൂട്ടങ്ങളൊക്കെ ഇപ്പോഴും അവിടെ തന്നെ കിടക്കുകയാണ്, തങ്ങളുടെ ലിംഗത്തിലെ തരിപ്പും തടവിക്കൊണ്ട്
പിന്നെ ദീപിക പള്ളിക്കല്‍ ആരെന്നാണ് ഈ ചെങ്ങായിമാരുടെ വിചാരം. നായകനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ വന്ന ബോളിവുഡ് സിനിമയിലെ നായികയെന്നോ? ഡോ ദുരന്തങ്ങളേ രാജ്യം അര്‍ജുനയും പദ്മശ്രീയും നല്‍കി ആദരിച്ച കായികതാരമാണ്, ലെജന്റാണ്.
അര്‍ജുന്‍ റെഡ്ഡി ടീംസിന് എന്ത് പേഴ്സണല്‍ സ്പേസ്, എന്ത് സ്വകാര്യത. വട വൗ വൗ ഇട്ട് ആഘോഷിക്കാനൊരു മുഖം വേണം അത്ര തന്നെ.