ശബരിമല വിവാദം; ചാനല്‍ ചര്‍ച്ചയില്‍ മലഅരയരെ വിദ്യാഭ്യാസമില്ലാത്തവരെന്നു പരിഹസിച്ച സംഘപരിവാര്‍ അറിയാന്‍
ജംഷീന മുല്ലപ്പാട്ട്

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ മറവില്‍ ഹിന്ദുത്വ ശക്തികള്‍ അഴിച്ചുവിട്ട ആക്രമണം മലഅരയ ആദിവാസി സമുദായത്തിന്റെ ചുമലില്‍ കെട്ടിവെക്കാനാണ് തന്ത്രി കുടുംബവും സംഘപരിവാര ശക്തികളും ബി.ജെ.പി നേതൃത്വവും ശ്രമിച്ചത്. അതിനവര്‍ പറഞ്ഞത് മലഅരയ സമുദായം വിദ്യാഭ്യാസമില്ലാത്തവര്‍ എന്നാണ്.

എന്നാല്‍ ആദിവാസി സമൂഹങ്ങളില്‍ ഉന്നത വിദ്യാഭ്യാസം കൈവരിച്ചത് മലഅരയ സമുദായമാണെന്നത് മാത്രമല്ല, ആദിവാസികള്‍ക്കിടയിലെ ആദ്യ പത്രാധിപരും ഈ സമുദായത്തില്‍ നിന്നാണ്. കണ്ണാട്ട് എന്ന് വിളിക്കുന്ന കെ.എന്‍ പ്രഭാകരനാണ് ഈ പത്രാധിപര്‍. 1997 ആഗസ്റ്റിലാണ് ആരണ്യനാദം എന്ന പേരില്‍ അദ്ദേഹം പത്രം തുടങ്ങുന്നത്.

സമൂഹം ആദിവാസികള്‍ക്ക് കല്‍പ്പിച്ച വിലക്കുകള്‍ക്കെതിരെയുള്ള സമരപ്രഖ്യാപനം കൂടിയായിരുന്നു ആരണ്യനാദം. തന്റെ പത്രത്തിലൂടെ മലഅരയ സമുദായത്തിന് സാമൂഹികമായി പരിഷ്‌ക്കരിക്കാനുള്ള ഊര്‍ജം അദ്ദേഹം നല്‍കി. കൂടാതെ സമുദായത്തിന്റെ വാമൊഴി ചരിത്രവും ഇദ്ദേഹം പുസ്തക രൂപത്തിലാക്കി.

“മലഅരയരും ശ്രീഅയ്യപ്പനും, സമ്പൂര്‍ണ അയ്യപ്പ ചരിത്രം” ഇതാണ് അദ്ദേഹത്തിന്റെ രചനകള്‍. തന്റെ പുസ്തകങ്ങളിലൂടെ അയ്യപ്പന്റെ യാതാര്‍ത്ഥ ചരിത്രം അദ്ദേഹം ജനങ്ങളിലെത്തിച്ചു. സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് പോലെ വിദ്യാഭ്യാസമില്ലാത്തവരല്ല തങ്ങളെന്ന് പ്രഭാകരന്‍ പറയുന്നു.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം