എന്റെ കാലം കഴിഞ്ഞെന്ന് ആരു പറഞ്ഞു? വിരമിക്കലില്‍ പ്രതികരണവുമായി ഡേവിഡ് വാര്‍ണര്‍
2023 ICC WORLD CUP
എന്റെ കാലം കഴിഞ്ഞെന്ന് ആരു പറഞ്ഞു? വിരമിക്കലില്‍ പ്രതികരണവുമായി ഡേവിഡ് വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st November 2023, 4:42 pm

2023 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ മുന്‍നിര റണ്‍ വേട്ടക്കാരനായ ഡേവിഡ് വാര്‍ണര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഓസ്‌ട്രേലിയ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ വാര്‍ണര്‍ വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇടംകയ്യന്‍ ബാറ്റര്‍.

2027 ഏകദിന ലോകകപ്പ് വരെയെങ്കിലും 50 ഓവര്‍ ഫോര്‍മാറ്റില്‍ തുടരുമെന്ന് വാര്‍ണര്‍ സൂചന നല്‍കി. 2024 ജനുവരിയില്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം താന്‍ റെഡ് ബോള്‍ ഫോര്‍മാറ്റിനോട് വിട പറയുമെന്ന് വാര്‍ണര്‍ ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസം ഓസ്‌ട്രേലിയ ആറാം കിരീടം ഉയര്‍ത്തിയതോടെ 37 കാരനായ ഡേവിഡ് വാര്‍ണര്‍ ഏകദിന ലോകകപ്പില്‍ നിന്ന് വിരമിക്കുമെന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

ഈ ലോകകപ്പില്‍ ഓസ്‌ട്രേലിക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയത് വാര്‍ണറായിരുന്നു. 11 കളികളില്‍ നിന്നായി റേറ്റില്‍ 52.8 ശരാശരിയില്‍ 535 റണ്‍സാണ് ഓപ്പണറുടെ സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളുമുണ്ട്.

നവംബര്‍ 19 ന് നടന്ന എകദിന ലോകകപ്പ് ഫൈനലില്‍ വാര്‍ണര്‍ക്ക് തിളങ്ങാനായിരുന്നില്ല. മൂന്ന് ബോളില്‍ എഴ് റണ്‍സ് നേടിയ വാര്‍ണര്‍ മുഹമ്മദ് ഷമിയുടെ ബോളില്‍ കോഹലിക്ക് ക്യാച്ച് നല്‍കി. എന്നാല്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യയുടെ 240 റണ്‍സ് ലക്ഷ്യം മറികടന്ന് ഓസ്‌ടേലിയ ആറാം കിരീടം ഉയര്‍ത്തി.

ഐ.സി.സി ഏകദിന ലോകകപ്പിനു ശേഷം നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയില്‍ നിന്നും വാര്‍ണര്‍ പിന്മാറിയിരുന്നു. ലോക വിജയത്തിന് പിന്നാലെ വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് താരം പരമ്പരയില്‍ നിന്നും പിന്മാറിയതെന്ന് ക്രിക്കറ്റ് ഓസ്േ്രടലിയ അറിയിച്ചു. വാര്‍ണറിന് പകരം ആരോണ്‍ ഹാര്‍ഡിയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

content highlight : Responds of David Warner on his retirement news