രാജ്യസഭയിലെ നാലാമത്തെ സീറ്റ് നേടിയെടുക്കാന്‍ പാര്‍ട്ടികള്‍ പോര് ശക്തമാക്കിയിരിക്കുകയാണ്. അധിക സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇത് നടക്കാതിരുന്നതോടെയാണ് നാലാം സീറ്റില്‍ മത്സരം മുറുകിയത്. ഈ സീറ്റില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കക്ഷിനില പരിഗണിച്ചാല്‍ ബി.ജെ.പിയ്ക്ക് രണ്ട് സീറ്റില്‍ വിജയം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 224 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ഇതില്‍ 69പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. കോണ്‍ഗ്രസിന്റെ കക്ഷി നില പരിഗണിച്ചാല്‍ ഒരു സീറ്റില്‍ വിജയം ഉറപ്പാണ്. ജെ.ഡി.എസിന് 32 എം.എല്‍.എമാരും ഒരു സ്വതന്ത്രനുമാണുള്ളത്.
45 വോട്ടുകളാണ് ഒരോ സ്ഥാനാര്‍ത്ഥിക്കും ജയിക്കാന്‍ ആവശ്യമായുള്ളത്.
വിജയമുറപ്പായ സീറ്റുകളില്‍ കൂടുതല്‍ സാധ്യതകളുള്ള സ്ഥാനാര്‍ത്ഥികളെ തന്നെയാണ് എല്ലാ പാര്‍ട്ടികളും നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനായി ജയറാം രമേശ് മത്സരിക്കുമ്പോള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുക. കര്‍ണാടക ബി.ജെ.പി വക്താവും നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രശസ്തനായ ജഗ്ഗേഷും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കായി മത്സരിക്കുന്നുണ്ട്.
Content Highlight: Resort politics in Karnataka, JD(s) moves its MLA’s to resort amid RajyaSabha Election