കണ്ണൂര്‍: കണ്ണൂര്‍ തോട്ടട കീഴോട്ടുപാറയില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 ഓളം പൊലീസുകാര്‍ക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അസോസിയേഷന്റെ പഠന ക്ലാസിന് എത്തിയതായിരുന്നു പൊലീസുകാര്‍. 10.30 ഓടെ റിസോര്‍ട്ടിലേക്ക് ആളുകള്‍ പ്രവേശിക്കുകയും കെട്ടിടം തകരുകയുമായിരുന്നു.
നാല് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
കടലിനോട് ചേര്‍ന്നുള്ള കാന്‍ഡില്‍ എന്ന റിസോര്‍ട്ടിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.