|

റിസൈന്‍ മോദിയും നാഷണ്‍ വിത്ത് മോദിയും; ട്വിറ്ററില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ.
മോദി രാജിവെക്കണമെന്ന ഹാഷ്ടാഗ് ഒരു വശത്ത് ട്രെന്റിംഗ് ആകുമ്പോള്‍ തൊട്ടുപിന്നാലെ നാഷണ്‍ വിത്ത് മോദിയും ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

രാജ്യം നേരിടുന്ന പ്രതിസന്ധിഘട്ടത്തില്‍ ഏറ്റവും ഉചിതമായ കാര്യം മോദിയുടെ രാജിയാണ്, കാത്തിരുന്ന ട്രെന്റാണ് ഇപ്പോള്‍ കാണുന്നത്, എന്തായാലും രാജ്യം പ്രധാനമന്ത്രി ഇല്ലാത്തതുപോലെയാണ് മുന്നോട്ട് പോകുന്നത് എന്നാല്‍ പിന്നെ രാജിവെച്ചൂടെ തുടങ്ങി നിരവധി ട്വീറ്റുകളാണ്
#ResignModi എന്ന ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.

മോദിജിയുടെ ഇഷ്ടപ്പെട്ട ചിത്രം പോസ്റ്റ് ചെയ്യൂ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോദിജിയുടെ ചിത്രം ഇതാണ് തുടങ്ങിയ ട്വീറ്റുകളാണ് നാഷണ്‍ വിത്ത് മോദി ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories