വസേയ്പൂര്‍: വിമര്‍ശക പ്രശംസ നേടിയ ഗാംഗ്‌സ് ഓഫ് വസേയ്പൂറിനെതിരെ വസേയ്പൂര്‍ നിവാസികള്‍. ചിത്രം നേടിയ വിജയം തങ്ങളുടെ അഭിമാനവും ആദരവും വിറ്റാണെന്നാണ് വസേയ്പൂര്‍ നിവാസികള്‍ പറയുന്നത്.
വസേയ്പൂരിനെക്കുറിച്ചുള്ള തെറ്റായ പ്രതിഛായയാണ് ഈ ചിത്രം നല്‍കുന്നത്. യഥാര്‍ത്ഥങ്ങളില്‍ എരിവും പുളിയും ചേര്‍ത്തപ്പോള്‍ ഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്
അനുരാഗ് കശ്യപിന്റെ ചിത്രം മുസ്‌ലീം ഭൂരിപക്ഷമുള്ള വസേയ്പൂര്‍ ജില്ലയിലെ ജനങ്ങളുടെ സംസ്‌കാരത്തെയും, സാമ്പത്തിക ജീവിതത്തെയും കുറിച്ച് മോശമായ ചിത്രമാണ് ലോകത്തിന് നല്‍കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചിത്രത്തിന്റെ പേരും, ഉള്ളടക്കവും മനോജ് ബജ്‌പെയ് ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്കുമെല്ലാം ഇവിടുത്തെ ജനതയെ വേദനിപ്പിക്കാനും വെറുപ്പിക്കാനും മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും വസേയ്പൂര്‍ നിവാസികള്‍ പറയുന്നു.
” വസേയ്പൂരിനെക്കുറിച്ചുള്ള തെറ്റായ പ്രതിഛായയാണ് ഈ ചിത്രം നല്‍കുന്നത്. യഥാര്‍ത്ഥങ്ങളില്‍ എരിവും പുളിയും ചേര്‍ത്തപ്പോള്‍ ഭീകരമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. എന്താണ് സത്യം, എന്താണ് മിഥ്യ എന്ന് ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് ചിത്രം ചെയ്തിരിക്കുന്നത്. ” വസേയ്പൂര്‍ നിവാസിയായ സാഹില്‍ സിദ്ധിഖി പറയുന്നു.
സിനിമ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇവിടെയുള്ള ആളുകള്‍ വിദ്യാഭ്യാസത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ നാടിന്റെ ചരിത്രം തുടങ്ങുന്നത് പാത്തന്‍സും, ഖുറേഷികളും തമ്മിലുള്ള സംഘര്‍ഷത്തിലൂടെയല്ല. അത് രണ്ട് ഗാംഗുകള്‍ തമ്മില്‍ വ്യാപാരത്തിന്റെ പേരിലുള്ള സംഘര്‍ഷമായിരുന്നെന്നും വസേയ്പൂര്‍ കാരനായ ദന്തരോഗവിദഗ്ധന്‍ താഖി അന്‍വര്‍ പറയുന്നു.
ഈ സിനിയുടെ 80% യഥാര്‍ത്ഥ സംഭവങ്ങളും 20% കെട്ടുകഥയുമാണെന്നാണ് തിരക്കഥ തയ്യാറാക്കിയ സെഷാന്‍ ക്വാഡ്രി പറയുന്നത്.
മുസ്‌ലീം വിരുദ്ധ നിലപാടുകളുണ്ടെന്നാരോപിച്ച് ചിത്രം ഖത്തറിലും കുവൈറ്റിലും നിരോധിച്ചിട്ടുണ്ട്.