കൊച്ചി: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്‍.
ഹെയ്‌റ്റേഴ്‌സിന് മാറ്റിവെക്കാന്‍ സമയമില്ലെന്നും താന്‍ സ്‌നേഹത്തിന്റെ പ്രപഞ്ചത്തിലാണന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന്റെ വ്യാപക സൈബര്‍ ആക്രണങ്ങളാണ് രശ്മിതക്കുനേരെ നടന്നുകൊണ്ടിരിക്കുന്നത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലാണ് രശ്മിത കുറിപ്പില്‍ പറയുന്നത്.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നടക്കമുള്ള വിമര്‍ശനങ്ങളാണ് രശ്മിത ഉന്നയിച്ചിരുന്നത്.
കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ പറഞ്ഞിരുന്നു.
സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു.