| Sunday, 15th March 2020, 12:14 pm

ബിഗ് ബോസില്‍ നിന്ന് രേഷ്മയും പുറത്തേക്ക്; ഏഷ്യാനെറ്റിനെതിരെ രജിത്ആര്‍മിയുടെ സൈബര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിഗ് ബോസ് സീസണ്‍ 2വില്‍ നിന്ന് മത്സരാര്‍ത്ഥിയായ രേഷ്മയും പുറത്തേക്ക്. അടുത്ത എപ്പിസോഡിനെ കുറിച്ച് ഏഷ്യാനെറ്റ് പുറത്തിറക്കിയ പ്രൊമോയിലാണ് രേഷ്മയും പുറത്ത് പോവുന്നതിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.

രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച മറ്റൊരു മത്സരാര്‍ത്ഥിയായ രജിത്കുമാര്‍ പുറത്തായതിന് പിന്നാലെയാണ് രേഷ്മയുടെയും പുറത്താവല്‍. രജിത്ത് കുമാറിനെ പുറത്താക്കിയതിനെതിരെ രജിത് ആര്‍മിയുടെ പേരില്‍ ഏഷ്യാനെറ്റിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രജിത്കുമാര്‍ മത്സരത്തില്‍ തുടരണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ പേരിനു ക്ഷമിച്ചു എന്നല്ലാതെ രജിത് കുമാര്‍ വീട്ടിലേക്ക് മടങ്ങി വരുന്നതില്‍ താല്‍പര്യമില്ലെന്നാണ് രേഷ്മ മറുപടി പറഞ്ഞത്.

വീട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഇത്തരം കാര്യം ആരോടെങ്കിലും ചെയ്തിട്ട് പറ്റിപ്പോയതാണെന്ന് ഇനിയും പറയുന്ന സാഹചര്യം ഉണ്ടാവുമെന്നും രേഷ്മ പറഞ്ഞു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആളുകളൊഴിഞ്ഞ സദസ്സിലൂടെയാണ് രജിത് പടിയിറങ്ങിയത്.

Latest Stories

We use cookies to give you the best possible experience. Learn more