മുംബൈ: സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് വിദ്യാഭ്യാസ വായ്പയ്ക്കുള്ള ഒരപേക്ഷ പോലും തള്ളിക്കളയരുതെന്ന് റിസര്‍വ് ബാങ്ക്. സാധാരണബാങ്കുകള്‍ക്കാണ് റിസര്‍വ് ബാങ്കിന്റെ ഈ നിര്‍ദേശം. അപേക്ഷന്റെ വീട് ബാങ്കിന്റെ സേവന പരിധിയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി വായ്പ നിഷേധിക്കുന്നുവെന്ന് പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദേശം.
അപേക്ഷകന്റെ വീട് ബാങ്കിന്റെ സേവന പരിധിയില്‍ അല്ലെങ്കിലും വായ്പ അനുവദിക്കണമെന്നത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍ എല്ലാ ശാഖകളിലേക്കും കണ്‍ട്രോളിങ് ഓഫിസുകളിലേക്കും അയയ്ക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.[]
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്‌കീമുകളില്‍ മാത്രമേ ബാങ്കുകളുടെ സേവനപരിധി സംബന്ധിച്ച നിബന്ധനകള്‍ ബാധകമാകൂ എന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. അതേസമയം, വിദ്യാഭ്യാസ വായ്പാ ഇനത്തില്‍ ബാങ്കുകള്‍ അനുവദിച്ച തുകയില്‍ വര്‍ധനയുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 50,200 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയായി വിവിധ ബാങ്കുകള്‍ നല്‍കിയത്. തൊട്ട് മുന്‍വര്‍ഷം ഇത് 43,700 കോടിയായിരുന്നു.