റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും അതാത് ബാങ്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി ഉണ്ടായിരിക്കുമെന്നും റിസര്‍വ്വ് ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ന്യൂദല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എ.ടി.എം നിയന്തണങ്ങളില്‍ ഭാഗിക ഇളവുകളുമായി റിസര്‍വ് ബാങ്ക്. എ.ടി.എമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന ആകെ തുക 10,000ത്തില്‍ നിന്ന് 24,000 ആയി ഉയര്‍ത്തിയാണ് നിയന്തണങ്ങളില്‍ ഇളവുകള്‍ റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചത്.
Also read കണ്ടു നിന്നവര്‍ ഫോട്ടോയെടുത്ത് മടങ്ങി: റോഡപകടത്തില്‍പ്പെട്ട പോലീസുകാരനു ദാരുണാന്ത്യം
ഫെബ്രുവരി ഒന്നുമുതലാണ് പുതിയ ഇളവുകള്‍ പ്രാബല്ല്യത്തില്‍ വരിക. കറന്റ് അക്കൗണ്ട്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവ വഴിയുള്ള പിന്‍വലിക്കലുകള്‍ക്കുള്ള നിയന്ത്രണം എടുത്തു കളഞ്ഞിട്ടുമുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്നുള്ള നിയന്ത്രണമാണ് 24,000 ആക്കി ഉയര്‍ത്തിയത്. സമീപ ഭാവിയില്‍ ഈ നിയന്ത്രണവും നീക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഇളവുകള്‍ പ്രകാരം ആഴ്ചയില്‍ ഒരു ലക്ഷം രൂപ എന്ന പരിധിയും ഇനി ഉണ്ടാവുകയില്ല. റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും അതാത് ബാങ്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് അനുമതി ഉണ്ടായിരിക്കുമെന്നും റിസര്‍വ്വ് ബാങ്കിന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് പരിധികള്‍ തുടരുന്ന നടപടിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. സ്ഥാനാര്‍ത്തികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിന് പണം ആവശ്യമായി വരുന്നതിനാല്‍ പരിധികള്‍ നീക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.