ന്യൂദല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിനും സംവരണം. ഇത് സംബന്ധിച്ച ഭരണഘടന ഭേഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നാളയോ മറ്റന്നാളോ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.[]
ബില്‍ സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് എസ്.പി നേതാവ് റാം ഗോപാല്‍ യാദവ് പറഞ്ഞു. “ബില്ലിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കും. കല്‍ക്കരിപാടം അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള തീരുമാനത്തിന് പിന്നിലെന്നും” അദ്ദേഹം ആരോപിച്ചു.
ബില്ലിനെ ബി.എസ്.പി പിന്തുണച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി എതിര്‍പ്പുമായി രംഗത്തെത്തി. മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ബാധമാക്കണമെന്നതാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന ആവശ്യം.
എന്നാല്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും സമാനമായ രീതിയില്‍ സ്ഥാനക്കയറ്റത്തിന് ഭാവിയില്‍ ക്വാട്ട അനുവദിക്കാമെന്ന ഉറപ്പ് എസ്.പി നേതാക്കള്‍ക്ക് നല്‍കിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.