| Sunday, 28th April 2013, 12:44 pm

സ്മാര്‍ട്ട് വാച്ചിനായി പ്രത്യേക കീ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇനി വരാനിരിക്കുന്നത് സ്മാര്‍ട്ട് വാച്ചുകളുടെ കാലമാണ്. പ്രമുഖരായ എല്ലാ കമ്പനികളും ഇതിനൊടകം തന്നെ സ്മാര്‍ട് വാച്ച് നിര്‍മാണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.[]

ഈ വര്‍ഷം ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മൈക്രോസോഫ്റ്റ്, എല്‍.ജി, സാംസങ് എന്നീ കമ്പനികളും സ്മാര്‍ട് വാച്ച് നിര്‍മാണത്തില്‍ സജീവമായിട്ടുണ്ട്.

സ്മാര്‍ട്ട് വാച്ച് സജീവമായതോടെ ഇതിനായുള്ള പ്രത്യേക കീബോര്‍ഡുമായി രംഗത്തെത്തിയിരിക്കുകായണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. എത്ര ചെറിയ സ്മാര്‍ട്ട് വാച്ചായാലും പുതിയ കീബോര്‍ഡ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

സൂം ബോര്‍ഡ് എന്നാണ് കീബോര്‍ഡിന് പേരിട്ടിരിക്കുന്നത്. അടുത്തയാഴ്ച്ച നടക്കുന്ന ചടങ്ങില്‍ തങ്ങളുടെ പുതിയ കണ്ടുപിടുത്തം ഇവര്‍ ലോകത്തിന് സമര്‍പ്പിക്കും.

അതേസമയം, സൂം ബോര്‍ഡ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ക്ക് പദ്ധതിയില്ലെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more