rescue mission
അഭിലാഷ് ടോമി ഇന്ത്യയിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 06, 02:22 pm
Saturday, 6th October 2018, 7:52 pm

വിശാഖപട്ടണം: ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് ഐ.എന്‍.എസ് സത്പുരയില്‍ വിശാഖപട്ടണത്തിലാണ് അദ്ദേഹത്തെ എത്തിച്ചത്.

അഭിലാഷ് ടോമിയെ ഇപ്പോള്‍ ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഐ.എന്‍.എച്ച്.എസ് കല്യാണി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.