| Tuesday, 30th July 2024, 6:18 pm

മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം രാത്രിയിലും തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രാത്രിയിലും രക്ഷാ പ്രവർത്തനം തുടരുമെന്ന് സർക്കാർ. ഇതുവരെ മരണം 100 കടന്നു. 98 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനകൾ. രക്ഷാപ്രവർത്തനത്തിന് സാധ്യമായ മാർഗ്ഗങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സേനാവിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുണ്ടക്കൈയിൽ സൈന്യം താത്കാലിക പാലം സ്ഥാപിച്ചു. പാലത്തിലൂടെ ആളുകളെ രക്ഷപ്പെടുത്തുന്നു. നൂറിലധികം പേരെ മുണ്ടക്കൈ മലയില്‍ നിന്ന് താഴെയെത്തിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ താഴെയിറക്കി.

രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു. പുലർച്ചെ രണ്ടിനാണ് ആദ്യ ഉരുൾ പൊട്ടൽ ഉണ്ടായത്. ശേഷം 4:10 ന് വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടാവുകയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുമെന്നും മിഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് വരെ 27 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ടന്നാണ് റിപ്പോർട്ടുകൾ.

Content Highlight: rescue operations continue at night; Govt

We use cookies to give you the best possible experience. Learn more