ഡൂഡിളില്‍ രാജ്പഥിലൂടെ നീങ്ങുന്ന ഈ നിശ്ചലദൃശ്യത്തിനൊപ്പം ഇന്ത്യന്‍ പരമ്പരാഗത വേഷത്തിലുള്ള ആളുകളെയും ചിത്രീകരിച്ചിട്ടുണ്ട്. രാഷ്ട്രപതീഭവന്റെയും ഇന്ത്യാഗേറ്റിന്റെയും നിറങ്ങളും ചുറ്റുപാടുകളുമെല്ലാം ചിത്രീകരിച്ചതുിം ഡൂഡിളിനെ വ്യത്യസ്ഥമാക്കുന്നു. ഈ നിശ്ചലദൃശത്തിന്റെ ഒരു വശത്ത് സ്വര്‍ണ്ണ നിറത്തില്‍ ഗൂഗിള്‍ എന്നും എഴുതിയിട്ടുണ്ട്.
മുമ്പും ഇന്ത്യയുടെ ദേശീയ പ്രാധാന്യമുള്ള ആഘോഷങ്ങള്‍ക്കും വിശേഷ ദിവസങ്ങള്‍ക്കുമെല്ലാം ആശംസയും ആദരവും പ്രകടിപ്പിച്ചുകൊണ്ട് ഗൂഗിള്‍ തങ്ങളുടെ ഹോംപേജില്‍ ഡൂഡിളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനം ഇത്തരം ഡൂഡിളുകള്‍ വഴി ഗൂഗിള്‍ ആഘോഷങ്ങളില്‍ പങ്കു ചേരാറുണ്ട്.
അതേസമയം ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നു എന്നതുകൊണ്ടും ഇത്തവണത്തെ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ഒരു അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന് ഏറെ പ്രധാനപ്പെട്ടതുമാവുന്നു.