മുംബൈ: റിപ്പബ്ലിക് ടി.വിയ്ക്കും അര്‍ണാബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍. താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് റിപ്പബ്ലിക് ടി.വി പങ്കുവെച്ചെന്നാണ് ഉയരുന്ന ആരോപണം.
താലിബാനെ കുറിച്ചും അഫ്ഗാനിസ്ഥാനെ കുറിച്ചും റിപ്പബ്ലിക് ടി.വിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു.
ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്. നിമിഷനേരം കൊണ്ട് റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.
അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് നടക്കാത്തതെന്നാണ് ട്വിറ്ററില്‍ ഹാഷ്ടാഗ് വൈറലാക്കുന്നവര്‍ ചോദിക്കുന്നത്.
ചാനലും അര്‍ണാബും പരസ്യമായി താലിബാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ട്വിറ്ററില്‍ ഒരുവിഭാഗം ആളുകള്‍ ആരോപിച്ചു. നിരവധി പേരാണ് അര്‍ണാബിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.
14 arrested in Assam for supporting Taliban.
RT if your agree Arnab Goswami & entire @Republic staff should also be arrested for supporting Taliban! #RepublicWithTaliban