| Sunday, 26th January 2020, 6:03 pm

'രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുകയാണെങ്കില്‍ ഇതൊന്ന് വായിക്കണം'; മോദിക്ക് ഭരണഘടന അയച്ചുകൊടുത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിപബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടനയുടെ പകര്‍പ്പ് അയച്ചുകൊടുത്ത് കോണ്‍ഗ്രസ്. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ വായിച്ചുനോക്കണം എന്ന വാചകവുമായാണ് കോണ്‍ഗ്രസ് മോദിക്ക് ഭരണഘടന അയച്ചത്.

‘പ്രിയ പ്രധാനമന്ത്രീ,
ഭരണഘടന ഉടന്‍തന്നെ നിങ്ങളുടെ പക്കലെത്തും. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ താങ്കള്‍ക്ക് സമയം കിട്ടുകയാണെങ്കില്‍ ദയവായി അതൊന്ന് വായിക്കണം.

എന്ന് കോണ്‍ഗ്രസ്’, കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ.

പാര്‍ട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് പ്രധാനമന്ത്രിക്ക് ഭരണഘടനയുടെ പകര്‍പ്പ് അയച്ച വിവരം അറിയിച്ചിരിക്കുന്നത്.

റിപബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ശക്തമായ പ്രതിഷേധം നടക്കുന്ന ദല്‍ഹി ഷാഹിന്‍ ബാഗില്‍ ആയിരക്കണക്കിന് പേര്‍ അണിനിരന്ന് ദേശീയ പതാക ഉയര്‍ത്തി. ഒപ്പം ദേശീയ ഗാനം ആലപിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

കേരളത്തില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ മനുഷ്യമഹാ ശൃംഖലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more