ഗസയിൽ തുറമുഖം നിർമിക്കാൻ യു.എസ് സൈന്യത്തിന് ഉത്തരവ് നൽകി ബൈഡൻ
Trending
ഗസയിൽ തുറമുഖം നിർമിക്കാൻ യു.എസ് സൈന്യത്തിന് ഉത്തരവ് നൽകി ബൈഡൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 11:37 am

ഗസയില്‍ യു.എസ് സൈന്യം പുതിയ തുറമുഖം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗസയിലെ മെഡിറ്ററേനിയന്‍ തീരത്താണ് തുറമുഖം സ്ഥാപിക്കുന്നതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ഗസയിലേക്ക് സഹായം എത്തിക്കുന്നതെന്നാണ് യു.എസ് തുറമുഖം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഗസയില്‍ ഒരു തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി യു.എസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് ജോ ബൈഡൻ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തില്‍ അറിയിച്ചത്.

സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ട് കൂടുതല്‍ പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കാനാണ് ഈ ഓപ്പറേഷന്‍ ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുറമുഖത്തിൻ്റെ സുരക്ഷ ഇസ്രഈലുമായി യു.എസ് ഏകോപിപ്പിക്കുമെന്നും താൽക്കാലിക തുറമുഖം യുദ്ധത്തിൽ തകർന്ന എൻക്ലേവിലെ ഫലസ്തീനികൾക്കുള്ള മാനുഷിക സഹായത്തിനായി വർധിപ്പിക്കുമെന്നും ഒരു ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനോടകം യുദ്ധത്തില്‍ 30,800 ല്‍ അധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ഉടനടി വെടി നിര്‍ത്തല്‍ നടപ്പാക്കാന്‍ മൂന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

യുദ്ധങ്ങളെ നേരിടാനായി യു.എസ് ഇസ്രഈലിന്പ തിനായിരത്തിലധികം സൈനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

ആയിരക്കണക്കിന് ആയുധങ്ങള്‍, ബോംബുകള്‍, ബങ്കര്‍ ബസ്റ്ററുകള്‍ തുടങ്ങിയ സഹായങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ നടന്ന ക്ലാസിഫൈഡ് ബ്രീഫിങ്ങില്‍ പറഞ്ഞിരുന്നു.

Content Highlight: Reports says US military to set up port in Gaza