രാഷ്ട്രീയ സംഘർഷം, പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിക്കില്ല; റിപ്പോർട്ട്
Cricket
രാഷ്ട്രീയ സംഘർഷം, പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിക്കില്ല; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th April 2024, 2:11 pm

വരാനിരിക്കുന്ന ടി-20 ലോകകപ്പിനുശേഷം 2025ല്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആണ് നടക്കുക. ആവേശകരമായ ഈ ടൂര്‍ണമെന്റിന് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. 1996 ലോകകപ്പിന് ശേഷം പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഐ.സി.സി ഇവന്റാണിത്.

ഇപ്പോഴിതാ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം 2025ല്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ല എന്നാണ് പുറത്തുവരുന്ന ഐ.എം.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഒരു ഉപയകക്ഷി പരമ്പരയ്ക്ക് പുറമേ സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യന്‍ ടീം 2025ല്‍ നടക്കുന്ന ചാമ്പ്യന്‍ ട്രോഫി കളിക്കാനായി പാകിസ്ഥാനിലേക്ക് പോകാന്‍ സാധ്യതയില്ല. ടൂര്‍ണമെന്റിന്റെ വേദിയില്‍ മാറ്റങ്ങള്‍ ഉണ്ടായാലോ ഒരു ഹൈബ്രിഡ് മോഡല്‍ പോലെയോ നടത്തിയാലും സാധ്യതയുണ്ടെനാണ് ഐ.എം.എന്‍.എസ് പറയുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം നിലവില്‍ മികച്ചത് അല്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പാക്കിസ്ഥാനില്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ചാമ്പ്യന്‍സ് ട്രോഫി ഒരു ഐ.സി.സി ടൂര്‍ണമെന്റ് ആയതിനാല്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എടുക്കേണ്ടിവരും. പക്ഷേ സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സമീപഭാവിയില്‍ ഉപയകക്ഷി പരമ്പരകള്‍ കാണാനുള്ള സാധ്യതകള്‍ പോലും വളരെ കുറവാണ്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അവസാനമായി ഒരു പരമ്പര നടന്നത് 2013ല്‍ ആയിരുന്നു. ഇന്ത്യയില്‍ വച്ചായിരുന്നു ഈ പരമ്പര നടന്നിരുന്നത് പരമ്പരയില്‍ രണ്ട് ടി-20യും മൂന്ന് ഏകദിനവുമാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം 2006 മുതല്‍ ഇന്ത്യ പാകിസ്ഥാനില്‍ പോയി മത്സരങ്ങള്‍ കളിച്ചിട്ടില്ല.

Content Highlight: Reports says  The Indian cricket team will not go to Pakistan for the 2025 ICC Champions Trophy