ലോക്‌സഭയില്‍ ബി.ജെ.പിയുടെ 95 ശതമാനം എം.പിമാരും കോടീശ്വരന്‍മാര്‍
India
ലോക്‌സഭയില്‍ ബി.ജെ.പിയുടെ 95 ശതമാനം എം.പിമാരും കോടീശ്വരന്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2024, 8:32 am

ദൽഹി: ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ 240 എം.എല്‍.എമാരില്‍ 277 ആളുകളും കോടീശ്വരന്മാരാണെണ് റിപ്പോര്‍ട്ടുകള്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആര്‍) റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസിന്റെ 99 എംപിമാരില്‍ 92 ആളുകളും കോടികൾ ആസ്തിയുള്ളവരാണ്. ഇതിലുള്ള 54 ആളുകളും ഒരു കോടിയിലധികം രൂപയുടെ ആസ്തി ഉള്ളവരും ആണെന്നാണ് പറയുന്നത്.

മുമ്പത്തെ ലോക്സഭയില്‍ 475 കോടീശ്വരന്മാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 2024ൽ അഞ്ച് ശതമാനത്തിന്റെ വര്‍ദ്ധനയാണ് നടന്നിട്ടുള്ളത്.

കോടീശ്വരന്മാരുടെ പട്ടികയില്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ സി.പി.ഐ.എമ്മാണ് ഏറ്റവും പിന്നില്‍ ഉള്ളത്. എഴുത്തുകാരനും മധുര എം.പിയുമായ സു. വെങ്കിടേശന് മാത്രമാണ് ഒരു കോടിയുടെ ആസ്തിയുള്ളത്. എം.പി ശമ്പളത്തിന് പുറമേ വെങ്കിടേശന് പുസ്തകങ്ങളില്‍ നിന്നും ലഭിക്കുന്ന റോയല്‍റ്റിയാണ് പ്രധാന വരുമാനം ഉള്ളത്.

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള എം.പിമാരുടെ പട്ടികയില്‍ ഒന്നാമതുള്ളത് ടി.ഡി.പിയുടെ ഗുണ്ടൂര്‍ എം.പിയായ ചന്ദ്രശേഖര പെമ്മസാനിയാണ്. ചന്ദ്രശേഖരയ്ക്ക് 5705 കോടി രൂപയാണ് ആസ്തിയുള്ളത്.

4568 കോടി ആസ്തിയുള്ള തെലങ്കാനയിലെ ചെവല്ലയിലെ ബി.ജെ.പി എം.പി കോണ്ട വിശ്വേശ്വര്‍ റെഡ്ഢിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1241 കോടി ആസ്തിയുള്ള ഹരിയാനയിലെ ബി.ജെ.പി എം.പി നവീന്‍ ജിണ്ടാലാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

Content Highlight: Reports says The BJP MLA’s elected to the Lok Sabha are millionaires