ടെഹ്‌റാന്‍: ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനേനിയുടെ രണ്ടാമത്തെ മകനായ മൊജ് തബ ഖമനേനിയെ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആയത്തുള്ള അലി ഖമനേനിയുടെ ആരോഗ്യനില വഷളാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതിനാലാണ് പുതിയ പരമോന്നത നേതാവായി മൊജ് തബയെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സെപ്റ്റംബര്‍ 26ന് പരമോന്നത നേതാവ് അലി ഖമനേനിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇറാനിലെ 60 വിദഗ്ദര്‍ യോഗം കൂടിയിരുന്നു. ഈ ചര്‍ച്ചയില്‍വെച്ച് പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള തീരുമാനം ഉടന്‍ കൈക്കൊള്ളണമെന്നും അത് രഹസ്യമായിരിക്കണമെന്നും ഖമനേനി നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഏകകണ്ഠമായ വോട്ടെടുപ്പിലൂടെയാണ് മൊജ് തബയെ പിന്‍ഗാമിയായി നിയമസഭ തെരഞ്ഞെടുത്തത്. എന്നാല്‍ മൊജ്തബയുടെ തെരഞ്ഞെടുപ്പില്‍ പല അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍ ഖമനേനിയുടേയും അദ്ദേഹത്തിന്റെ പ്രതിനിധികളുടേയും സമര്‍ദത്താലാണ് മൊജ് തബയെ തെരഞ്ഞെടുത്തതെന്നാണ് സൂചന.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മൊജ് തബ 1969ല്‍ മഷ്ഹദിലാണ് ജനിച്ചത്. പിന്നീട് ദൈവശാസ്ത്രം പഠിച്ച് പുരോഹിതനായി. ഇപ്പോള്‍ കോം സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
അഹമ്മദി നെജാദിന്റെ പ്രസിഡന്‍ഷ്യല്‍ വിജയത്തിനുശേഷം, 2009 ജൂണില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നവരുടെ ചുമതല വഹിച്ചിരുന്നത് മൊജ് തബായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മൊജ് തബ ഖമേനി സ്റ്റേറ്റ് ട്രഷറിയില്‍ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തു എന്നാരോപണം ഉണ്ടായതിനെത്തുടര്‍ന്ന് അഹമ്മദി നജാദുമായുള്ള ബന്ധം പിന്നീട് വഷളാവുകയായിരുന്നു.
Content Highlight: Reports says that Mojtaba Khamenei will become next supreme leader of Iran