| Tuesday, 18th June 2024, 12:23 pm

അഫ്ഗാനിസ്ഥാനെതിരെയുള്ള കളിക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർ താരത്തിaന് പരിക്ക്? റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് സൂപ്പര്‍ 8ലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പ് എ യില്‍ ഒരു മത്സരം പോലും തോല്‍വിയറിയാതയാണ് രോഹിത് ശര്‍മയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ടു വിക്കറ്റുകള്‍ക്കും പിന്നീട് നടന്ന പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ആറ് റണ്‍സിനും യു.എസ്.എയെ ഏഴ് വിക്കറ്റുകള്‍ക്കുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്. എന്നാല്‍ കാനഡയ്‌ക്കെതിരെ നടന്ന അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ജൂണ്‍ 20ന് നടക്കുന്ന സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ഇപ്പോഴിതാ ഈ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും നിരാശ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ സൂപ്പര്‍താരം സൂര്യകുമാര്‍ യാദവിന് പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

സ്‌പോര്‍ട്സ്സ്റ്റാക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടയില്‍ സൂര്യകുമാറിന്റെ കൈക്ക് പരിക്കേറ്റുവെന്നുവെന്നാണ് പറയുന്നത്. പരിക്കേറ്റത്തിന് പിന്നാലെ മാജിക് സ്‌പ്രേ ഉപയോഗിച്ചതിനുശേഷം താരം വീണ്ടും നെറ്റ്‌സിലേക്ക് മടങ്ങി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യു.എസ്.എക്കെതിരെയുള്ള മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. അമേരിക്ക ഉയര്‍ത്തിയ 11 റണ്‍റ്റെ വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെയും നഷ്ടമാവുകയായിരുന്നു.

രോഹിത് ആറു പന്തില്‍ മൂന്ന് റണ്‍സ് നേടിയ അടങ്ങിയപ്പോള്‍ കോലി ആദ്യ പന്തില്‍ തന്നെ പുറത്താക്കുകയായിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ ഘട്ടത്തില്‍ നിര്‍ണായകമായ കളിച്ചുകൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു സൂര്യകുമാര്‍ യാദവ്.

49 പന്തില്‍ പുറത്താവാതെ 50 റണ്‍സ് നേടി കൊണ്ടായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. രണ്ട് വീതം ഫോറുകളും സിക്‌സുകളും നേടികോണ്ടായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ ബാറ്റിങ്.

Content Highlight: Reports says Suryakumar Yadav Injury in the Practice Section

We use cookies to give you the best possible experience. Learn more