| Sunday, 9th July 2023, 6:48 pm

സൗദിയിലേക്കല്ല; കോടികളെറിഞ്ഞ് സഹലിനെ ഐ.എസ്.എല്‍ ചാമ്പ്യന്മാര്‍ റാഞ്ചികൊണ്ടു പോയെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ക്ലബ്ബ് വിട്ടെന്ന് റിപ്പോർട്ട്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർജയന്റ്സ് താരത്തെ സൈൻ ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിഷയത്തിൽ ഔദ്യോഗിക റിപോർട്ടുകൾ വന്നിട്ടില്ല.

ആറ് വർഷത്തെ കരിയറിന് ശേഷമാണ് സഹൽ കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുന്നത്. താരത്തെ നോട്ടമിട്ട് ലീഗിലെ മുൻനിരക്ലബ്ബുകൾ നേരത്തെ രംഗത്തുണ്ടായിരുന്നു. ഏറ്റവും ഉയർന്ന മൂല്യത്തിന് താരത്തെ വിട്ടുനൽകാനായിരുന്നു  ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി.

ഐ.എസ്‌.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകക്കായിരിക്കും സഹലിന്റെ ട്രാൻസ്ഫർ നടക്കുകയെന്നും റിപ്പോർട്ടുകളിൽപറയുന്നു. വരുന്ന ദിവസങ്ങളിൽ വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

2017ലാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിക്കുന്നത്. ഇതിനകം കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽമത്സരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന ഖ്യാതിയും സഹൽ നേടി. ബ്ലാസ്റ്റേഴ്സിനായി കളിച്ച 97 മത്സരങ്ങളിൽ നിന്ന്  പത്ത് ഗോളുകളുംഒമ്പത് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

മികച്ച അറ്റാക്കിങ് മിഡ് ഫീൽഡറായ താരത്തെ സ്വന്തമാക്കാൻ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി തുടങ്ങിയ മുൻ നിര ക്ലബ്ബുകൾ രംഗത്തുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൂട്ടത്തിൽ ഏറ്റവുംവലിയ ഓഫർ വെക്കുന്ന ടീമിന് മാത്രമേ സഹലിനെ വിട്ടുനിൽക്കുകയുള്ളൂ എന്ന് കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെതീരുമാനിച്ചിരുന്നു.

2.2 കോടി രൂപ ട്രാൻസ്ഫർ തുകയുള്ള സഹലിന് കുറഞ്ഞത് മൂന്നു കോടി എങ്കിലും ലഭിച്ചാലേവിട്ടുകൊടുക്കുകയുള്ളൂ എന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുള്ളത്. മൂന്ന് കോടിക്ക് മുകളിൽ തുക ലഭിച്ചാൽ അത് ഐ.എസ്.എൽട്രാൻസ്ഫ‍ർ ചരിത്രത്തിലെ റെക്കോഡ് തുകയാവും.

ഐ.എസ്‌.എൽ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി സഹൽ രാജ്യാന്തര ജേഴ്‌സിയിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യൻദേശീയ ടീമിനായി ഇന്റർ കോണ്ടിനെന്റൽ കപ്പ്, സാഫ് കപ്പ് എന്നിവ നേടുന്നതിൽ സഹൽ നിർണായക പങ്കുവഹിച്ചിരുന്നു.

Content Highlight: Reports says Sahal Abdul Samad joins Mohun Bagan

We use cookies to give you the best possible experience. Learn more