ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടി-20യില്‍ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചായിരുന്നു ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്തത്.
വിന്‍ഡീസിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരം മാത്രമല്ല, ഈ മാസം അവസാനം തന്നെ വരാനിരിക്കുന്ന ഏഷ്യാ കപ്പിലും പരിക്ക് താരത്തെ പിന്നോട്ട് വലിക്കുമോ എന്നതായിരുന്നു ഇന്ത്യന്‍ ആരാധകരുടെ ആശങ്ക.
പരിക്കേറ്റ് പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മ പരമ്പരയിലെ ബാക്കിയുള്ള മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നായിരുന്നു മുന്‍ പാക് താരം ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടത്.
താരത്തിന് പകരക്കാരനാവാന്‍ സ്‌ക്വാഡില്‍ തന്നെ നിരവധി താരങ്ങളുണ്ടെന്നും അതിനാല്‍ തന്നെ രോഹിത് ഫിറ്റ്‌നെസ്സിന് പ്രാധാന്യം നല്‍കി ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രോഹിത് ശര്‍മയുടെ ആരോഗ്യം പരിരക്ഷിക്കേണ്ടത് ഇന്ത്യയുടെ ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് വിജയത്തിന് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കനേരിയ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ പകരക്കാരനായി ഒരു താരത്തിനെയും അന്വേഷിക്കേണ്ടെന്നും ശേഷിക്കുന്ന രണ്ട് മത്സരത്തിലും ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ തന്നെ കളത്തിലിറങ്ങുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
‘ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ രോഹിത് ശര്‍മ ടീമിനൊപ്പമുണ്ടാകും’ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇപ്പോള്‍ എല്ലാം ഓക്കെയാണ്. അടുത്ത മത്സരത്തിന് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. അതിനോടകം തന്നെ എല്ലാം ശരിയാവും എന്ന് കരുതുന്നു,’ രോഹിത് ശര്‍മ പറഞ്ഞു.
മൂന്നാം ടി-20യില്‍ അഞ്ച് പന്തില്‍ നിന്നും 11 റണ്‍സുമായി മികച്ച രീതിയില്‍ നില്‍ക്കവെയായിരുന്നു രോഹിത് ശര്‍മ റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്താവുന്നത്.
ക്യാപ്റ്റന്‍ പരിക്കേറ്റ് പുറത്തായെങ്കിലും ഒപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് തുടങ്ങുകയായിരുന്നു. താരത്തിന്റെ അപരാജിത ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് ഇന്ത്യ മുമ്പിലെത്താനും ഇന്ത്യയ്ക്കായി. പരമ്പരയിലെ നാലാം മത്സരം ജയിക്കാന്‍ സാധിച്ചാല്‍ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി-20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.
Content Highlight: Reports says Rohit Sharma will play remaining matches in India vs West Indies series