ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ലോകകപ്പ് ഫൈനലിലെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ തോല്‍വി വിശകലനം ചെയ്യുന്നതിനായും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത്തിന്റെ ഭാവി എന്താകുമെന്ന് ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ രോഹിത്തിനെ പരിഗണിക്കാത്തതില്‍ തനിക്ക് കുഴപ്പമില്ലെന്ന് രോഹിത് സെലക്ടര്‍മാരെ അറിയിച്ചതായി ഏറ്റവും അടുത്തുള്ള ഉറവിടങ്ങള്‍ പറയുന്നു.
2009 മുതല്‍ ഐ.സി.സി ഏകദിന ലോകകപ്പിന് മുന്നോടിയായി തന്നെ ടി-20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കപ്പെടുന്നില്ല എന്ന കാര്യത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയെ രോഹിത് ശര്‍മ അറിയിച്ചിരുന്നു. യുവതാരങ്ങളുമായി മുന്നോട്ടുപോകാനാണ് സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നത്,’ ടി.ഒ.ഐയോട് പ്രകാരം പറയുന്നു.
ലോകകപ്പ് കഴിഞ്ഞതിന് ശേഷമുള്ള ഇന്ത്യ- ഓസ്‌ട്രേലിയ അഞ്ച് ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഏഷ്യന്‍ ഗെയിംസ് വിജയിച്ച ഇന്ത്യന്‍ യുവ നിരയെ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തത്.
ഇന്ത്യക്കായി 2007ല്‍ ടി-20യില്‍ അരങ്ങേറിയ രോഹിത് ശര്‍മ 148 മത്സരങ്ങളില്‍ നിന്നും 3853 റണ്‍സാണ് നേടിയിട്ടുള്ളത്. 29 അര്‍ദ്ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും ഹിറ്റ്മാന്റെ അക്കൗണ്ടിലുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ രോഹിത്തിന്റെ കീഴില്‍ തുടര്‍ച്ചായ 11 മത്സരങ്ങള്‍ വിജയിച്ചു കൊണ്ടായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയിലേക്ക് മുന്നില്‍ ആറ് വിക്കറ്റുകള്‍ക്ക് ഇന്ത്യ അടി പതറുകയായിന്നു.
നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏകദിന ഫോര്‍മാറ്റിലും രോഹിത്തിന്റെ ഭാവി എന്താവും എന്ന് കണ്ടുതന്നെ അറിയണം.
Content Highlight: Reports says Rohit Sharma’s Twenty twenty career to an end with indian team.