ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍ ഋഷഭ് പന്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
അടുത്ത സീസണോടുകൂടി എം. എസ് ധോണി ചെന്നൈയില്‍ നിന്നും കളി മതിയാക്കുന്നതിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധോണിയുടെ കീഴില്‍ അഞ്ച് ഐ.പി. എല്‍ കിരീടങ്ങള്‍ ഉയര്‍ത്തിയ ധോണിക്ക് ശക്തമായ ഒരു പകരക്കാരനെയായിരിക്കും സി. എസ്. കെ ആരാധകര്‍ പ്രതീക്ഷിക്കുക.
ഇന്ത്യയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ വിക്രാന്ത് ഗുപ്ത പറയുന്നതിനനുസരിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനെട്ടാം പതിപ്പില്‍ ചെന്നൈയുടെ പുതിയ ക്യാപ്റ്റനായി ഋഷഭ് പന്തിനെയാണ് നോട്ടം ഇട്ടിട്ടുള്ളത്.
‘ചെന്നൈയുടെ യുവ ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ് മികച്ച താരമാണ്. ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഗെയ്ക്വാദ് പുറത്തെടുത്തത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പോലുള്ള ഒരു ഫ്രാഞ്ചൈസിയെ നയിക്കാന്‍ സാധിക്കില്ല. ഋതുരാജിന് ഭാവിയില്‍ വലിയ തുകയില്‍ മികച്ച ഓഫറുകള്‍ വരും എന്നാല്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ അല്ല,’ വിക്രാന്ത് ഗുപ്ത സ്‌പോര്‍ട്‌സ് ടോക്കില്‍ പറഞ്ഞു.
അതേസമയം ഋഷഭ് പന്ത് നിലവില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനാണ്. ആക്‌സിഡന്റ് കാരണം നീണ്ട കാലങ്ങളില്‍ പന്ത് ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ ഐ.പി. എല്‍ സീസണ്‍ പന്തിന് പൂര്‍ണ്ണമായും നഷ്ടമായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ ഇന്ത്യന്‍ ബാറ്റര്‍ തിരിച്ചെത്തും.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു കിരീടം ചൂടിയത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന താര ലേലത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആരെയും ടാര്‍ഗറ്റ് ചെയ്തിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഭാവിയില്‍ ആരാവും ധോണിയുടെ പകരക്കാരനായി ചെന്നൈയില്‍ എത്തുക എന്ന ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ആരാധകര്‍.
Content Highlight: Reports says Rishabh Pant leading Chennai Super Kings in Next year.