| Monday, 26th February 2024, 10:41 am

ലയന ഉടമ്പടിയില്‍ ഒപ്പുവെച്ച് റിലയന്‍സും ഡിസ്നിയും; 60 ശതമാനം ഓഹരി റിലയന്‍സിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലയന ഉടമ്പടിയില്‍ ഒപ്പുവെച്ച് റിലയന്‍സും ഡിസ്നിയും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും വാള്‍ട്ട് ഡിസ്നിയും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇരു കമ്പനികളും കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഡിസ്നിയുടെ 60 ശതമാനം ഓഹരി റിലയന്‍സ് വാങ്ങിയിട്ടുണ്ടെന്നാണ് ബ്ലൂ ബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സിഡ്നിയുടെ 60 ശതമാനം ഓഹരി (3.9 ബില്യണ്‍ ഡോളര്‍) മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിയാകോം 18 ന് വില്‍ക്കാന്‍ ഡിസ്നി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഡിസ്നി + ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ്ങും സ്റ്റാര്‍ ഇന്ത്യയും ഉള്‍പ്പെടുന്ന ഡിസ്നിയ്ക്ക് ഇന്ത്യയില്‍ മാത്രം എട്ട് ബില്യണ്‍ ഡോളര്‍ ആസ്തി ഉള്ളതായി റിലയന്‍സ് വിലയിരുത്തിയിരുന്നു. എന്നാല്‍ 10 ബില്യണ്‍ ആസ്തിയുണ്ടെന്നായിരുന്നു ഡിഡ്നി അവകാശപ്പെട്ടത്.

കഴിഞ്ഞമാസം ജപ്പാനിലെ സോണി സി എന്റര്‍ടൈമെന്റ് മായുള്ള ലയന ചര്‍ച്ചകള്‍ സിഡ്‌നി ഉപേക്ഷിച്ചിരുന്നു. സോണി എന്റര്‍ടൈന്‍മെന്‍സുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ലയനചര്‍ച്ചയില്‍ നിന്നും ഡിസ്നി പിന്മാറിയത്.

മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പരസ്യ അവകാശങ്ങള്‍ക്കായി സിഡ്നി സ്റ്റാറും അംബാനിയുടെ വയാകോം 18 ഉം മത്സരിക്കുന്നതായി കഴിഞ്ഞ മാസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഡിസ്നിയും റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡും ലയിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ-വിനോദ കമ്പനിയായി ഇവര്‍ മാറും.

Content Highlight: Reports says Reliance Industries and Walt Disney Co have signed the deal to merge their media operations

We use cookies to give you the best possible experience. Learn more