ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് 28 റണ്‍സ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഈ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് നിരാശ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കുമോ ഇല്ലയോ എന്നത് ഒരു അനിശ്ചിത്വമായി നിലനില്‍ക്കുകയാണ്.
ആദ്യ ടെസ്റ്റില്‍ ഹാംസ്ട്രിങ്ങിന് ജഡേജക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് അടുത്ത ടെസ്റ്റ് നഷ്ടമാവും എന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തില്‍ സിംഗിള്‍ എടുക്കുന്നതിനിടയിലാണ് ജഡേജ റണ്‍ ഔട്ട് ആയത്. ഈ റണ്‍ഔട്ട് ആണ് താരത്തിന് പരിക്കേല്‍ക്കാന്‍ കാരണം. മത്സരത്തില്‍ ജോ റൂട്ടിന്റെ പന്തില്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിച്ച ജഡേജയെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്ക്‌സ് ഒരു മികച്ച ത്രോയിലൂടെ പുറത്താക്കുകയായിരുന്നു.
There won’t be a bigger champion than Benjamin Andrew Stokes!💫❤️🔥
മത്സരശേഷം ജഡേജയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
‘മത്സരത്തിനു ശേഷം ഞാന്‍ ഫിസിയുമായി ഒന്നും സംസാരിച്ചിട്ടില്ല. ഇവിടെനിന്ന് മടങ്ങുമ്പോള്‍ ഞാന്‍ ചേച്ചിയെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കും,’ ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ 180 പന്തില്‍ 87 റണ്‍സ് നേടി മികച്ച പ്രകടനമാണ് ജഡേജ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി ടോട്ടല്‍ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ജഡേജയുടെ അഭാവം കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.