ന്യൂദല്‍ഹി: പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വ സാക്ഷ്യപത്രം നല്‍കാന്‍ രാജസ്ഥാനിലുള്ള ആര്‍. എസ്.എസ് ബന്ധമുള്ള ഒരു സംഘടനക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. സിമാജന്‍ കല്യാണ്‍ സമിതി എന്ന സംഘടനയാണ് രാജസ്ഥാനിലെ ജയ്സാല്‍മര്‍, ബാര്‍മര്‍ ജയ്സോല്‍മര്‍ എന്നീ ജില്ലകളിലെ 330 ആളുകള്‍ക്ക് ഇത്തരത്തില്‍ പൗരത്വ സാക്ഷ്യപത്രം നല്‍കിയത്.
പ്രാദേശിക പൂജാരിമാര്‍ക്കും മതപുരോഹിതന്മാര്‍ക്കും ഒരു വ്യക്തിയുടെ മതപരമായ കാര്യങ്ങള്‍ സാധൂകരിക്കുന്നതിന് ഇത്തരത്തില്‍ സാക്ഷ്യപത്രം നല്‍കാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പൗരത്വ ഭേദഗതി നിയമപ്രകാരം നടപ്പിലാക്കിയ പുതിയ നടപടിയാണിത്.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിന്നുള്ള മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കാണ് പ്രാദേശിക പൂജാരിമാരുടെയും മതപുരോഹിതന്മാരുടെയും സാക്ഷ്യപത്രം ഹാജരാക്കാന്‍ സാധിക്കുക.
ഏത് മതത്തില്‍പ്പെട്ട ആളാണ് അപേക്ഷകന്‍ എന്നും ആ മതത്തില്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും ആണ് സാക്ഷ്യപത്രത്തില്‍ നല്‍കേണ്ട വിവരങ്ങള്‍. ഇത്തരത്തില്‍ പൗരത്വ നിര്‍ണയത്തിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ തീരുമാനം.
Content Highlight: Reports says Rajasthan RSS Group are give Citizenship Certificate for Refugees from Pakistan