ചെല്‍സിയുടെ ഇംഗ്ലണ്ട് സൂപ്പര്‍ താരം റഹീം സ്റ്റെര്‍ലിങ് സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറില്‍ ചേരാനുള്ള ഓഫറുകള്‍ നിരസിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
റൊണാള്‍ഡോ അല്‍ നസറില്‍ പന്ത് തട്ടാനുള്ള അവസരം ഇംഗ്ലണ്ട് താരം നിരസിച്ചുവെന്നത് ദി ടെലഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തത്.
2022 ലാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 47 മില്യണിന് സ്റ്റെര്‍ലിങ് ചെല്‍സിയില്‍ എത്തുന്നത്. എന്നാല്‍ ഇംഗ്ലീഷ് വമ്പന്‍മാരോടൊപ്പം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഇംഗ്ലണ്ട് താരത്തിന് സാധിച്ചിരുന്നില്ല. 30 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും ഏഴ് അസിസ്റ്റുകളും ആണ് താരം നേടിയത്. ഈ സാഹചര്യത്തിലാണ് അല്‍ നസറില്‍ നിന്നും താരത്തിനു പിന്നാലെ വമ്പന്‍ ഓഫറുകള്‍ എത്തിയത്.
അതേസമയം ചെല്‍സിക്കായി 339 മത്സരങ്ങളില്‍ നിന്നും 131 ഗോളുകളും 95 അസിസ്റ്റുകളുമാണ് സ്റ്റെര്‍ലിങ് നേടിയത്. സെല്‍ഫിയുമായി താരത്തിന് മൂന്നുവര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ട്. സാഹചര്യത്തില്‍ താരം പുതിയ ടീമിലേക്ക് ചേക്കേറുമോ എന്ന് കണ്ടു തന്നെ അറിയണം.
അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ 2023ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും അല്‍ നസറിലെത്തുന്നത്.
സൗദി വമ്പന്മാര്‍ക്കായി മിന്നും ഫോമിലാണ് ഈ 39കാരന്‍ കളിച്ചത്. സൗദി ലീഗിൽ 26 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും പിറന്നത്.
Content Highlight: Reports says Rahim Sterling reject to join Al Nassr