എംബാപ്പെയുടെ ഭരണം തുടരുന്നു; പ്രത്യേക താത്പര്യപ്രകാരം മൂന്ന് സൂപ്പര്‍ താരങ്ങളെ പുറത്താക്കാനൊരുങ്ങി പി.എസ്.ജി; മുന്നേറ്റ നിരയിലെ ഒരാള്‍ പുറത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍
ഫ്രഞ്ച് ഭീമന്‍മാരായ പാരീസ് സെന്റ് ഷെര്‍മാങ്ങുമായി കരാര്‍ പുതുക്കി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. താരം വെറുതെ കരാര്‍ പുതുക്കുകയായിരുന്നില്ല, പകരം ചില നിബന്ധനകള്‍ മുന്നോട്ട് വെച്ച ശേഷം മാത്രമാണ് പാരീസില്‍ തുടരാന്‍ സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലിയോ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ചില താരങ്ങളെ പുറത്താക്കുന്നതടക്കമുള്ള നിബന്ധനകള്‍ പി.എസ്.ജി മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്.
എംബാപ്പെ മുന്നോട്ട് വെച്ച പ്രധാന നിബന്ധനകളിലൊന്ന് സ്‌പോര്‍ടിങ് ഡിസിഷനുള്ള അധികാരം വേണമെന്നുള്ളതാണ്. ഇതുപ്രകാരം നിരവധി താരങ്ങള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പുറത്തായേക്കാം.
നെയ്മറുടെ പേരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇരുവരും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളാണ് നെയ്മറിന് പി.എസ്.ജിയില്‍ നിന്നും പുറത്തേക്കുള്ള വഴി തുറക്കാന്‍ കാരണമാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കളിക്കളത്തില്‍ ഇരുവരും തമ്മില്‍ ഉടലെടുത്ത വാക്കുതര്‍ക്കങ്ങള്‍ ഡ്രസ്സിങ് റൂമിലേക്കടക്കം എത്തിയെന്നും ഒടുവില്‍ സെര്‍ജിയോ റാമോസിന് പിടിച്ച് മാറ്റേണ്ടി വരികയായിരുന്നുവെന്നും മാര്‍ക്കയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മറിന് പുറമെ ആന്‍ഡര്‍ ഹരേര, മൗറോ ഇക്കാര്‍ഡി, ജൂലിയന്‍ ഡ്രാക്സ്ലര്‍എന്നിവരടക്കമുള്ളവരെ ഓഫ് ലോഡ് ചെയ്യാനും എംബാപ്പെ പ്രത്യേക തീരുമാനങ്ങള്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
ജൂലിയന്‍ ഡ്രാക്സ്ലര്‍
മൗറോ ഇക്കാര്‍ഡി
ആന്‍ഡര്‍ ഹരേര
നിലവില്‍ ഈ മൂന്ന് താരങ്ങളും ലോണ്‍ അടിസ്ഥാനത്തില്‍ മറ്റ് ക്ലബ്ബുകളില്‍ കളിക്കുകയാണ്. ഹരേര അത്‌ലറ്റിക് ക്ലബ്ബിനൊപ്പവും ഇക്കാര്‍ഡി ഗലറ്റാസരേക്കൊപ്പവും ഡ്രാക്‌സര്‍ ബെന്‍ഫിക്കക്ക് വേണ്ടിയുമാണ് ഇപ്പോള്‍ കളിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം എംബാപ്പെയാണ് ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍.
എന്നാല്‍ ലോണ്‍ കാലാവധി കഴിഞ്ഞ് ഇവര്‍ മടങ്ങി വരുന്നതിനാല്‍ വരാനിരിക്കുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഇവരുടെ പെര്‍മെനന്റ് എക്‌സിറ്റ് ഉറപ്പാക്കാന്‍ എംബാപ്പെക്ക് ആകുമോ എന്ന കാര്യം ഇനി കണ്ടറിയണം.
Content Highlight: Reports says PSG have accepted Kylian Mbappe’s request to offload three players in the summer transfer window