ലിവര്‍പൂളിന്റെ മുന്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടിഞ്ഞോ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ആസ്റ്റണ്‍ വില്ലയില്‍ നിന്നും ലോണില്‍ അല്‍ ദുഹൈലിലേക്ക് പോയ താരം ഖത്തര്‍ സ്റ്റാന്‍ഡ് ലീഗില്‍ തന്റെ ഫോം കണ്ടെത്താന്‍ പാടുപെട്ടുകൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ 9 മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റും മാത്രമാണ് ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ നേടിയിട്ടുള്ളൂ.
അതുകൊണ്ടുതന്നെ ആസ്റ്റണ്‍ വില്ലയിലേക്ക് കുട്ടീഞ്ഞോ തിരിച്ചു പോവുന്ന സാഹചര്യത്തില്‍ ഇന്റര്‍ മയാമിക്ക് താരത്തെ അമേരിക്കയില്‍ എത്തിക്കാനും ഓപ്ഷനുകളുണ്ട്.
അതേസമയം ഉറുഗ്വാന്‍ സൂപ്പര്‍ താരം ലൂയി സുവാരസിനെ ഇന്റര്‍മയാമി ടീമില്‍ എത്തിച്ചിരുന്നു. അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിക്കൊപ്പം ബാഴ്‌സലോണയിലെ പഴയ കൂട്ടുകെട്ട് തിരിച്ച് വരാനും ഈ ട്രാന്‍സ്ഫര്‍ സഹായകമായി.
മെസിയുടെ വരവിന് പിന്നാലെ ബാഴ്‌സലോണയിലെ തന്റെ സഹതാരങ്ങളായ ജോഡി ആല്‍ബയും സെര്‍ജിയോ ബസ്‌ക്വറ്റ്‌സും മയാമിയിലേക്ക് ചേക്കേറിയിരുന്നു. 2023 ലാണ് ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഇന്റര്‍മയാമിയില്‍ എത്തുന്നത്.
അമേരിക്കന്‍ ക്ലബ്ബിനൊപ്പം തന്നെ അരങ്ങേറ്റ സീസണ്‍ തന്നെ വിസ്മരണീയമാക്കാന്‍ അര്‍ജന്റീനന്‍ നായകന് സാധിച്ചിരുന്നു. മെസിയുടെ വരവോടുകൂടി മികച്ച മുന്നേറ്റം ആയിരുന്നു ഇന്റര്‍ മയാമി ലീഗില്‍ നടത്തിയത്.
11 ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടിക്കൊണ്ടായിരുന്നു മെസിയുടെ മിന്നും പ്രകടനം. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.
Content Highlight: Reports says Philippe Coutinho will came Inter Miami.