|

സുവാരസ് ഇന്റർമിയാമിയിൽ ചേരുന്ന തീരുമാനം പിൻവലിക്കുമോ? റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഉറുഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ചേരും എന്ന വാര്‍ത്തകള്‍ ശക്തമായി നിലനിനിൽക്കുന്നുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ മത്സരത്തോടുകൂടി സുവാരസ് ഇന്റര്‍ മയാമിയില്‍ ചേരാനുള്ള അവസരം തള്ളികളയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ബോട്ടഫോഗക്കെതിരെ 3-0ത്തിന്റെ തകര്‍പ്പന്‍ വിജയം ഗ്രമിയോ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് സുവാരസ് കാഴ്ചവെച്ചത്.

ഇതിന് ശേഷം ഗ്രമിയോ ആരാധകര്‍ ഉറുഗ്വാന്‍ സൂപ്പര്‍ താരം ടീമില്‍ തുടരാന്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുവാരസ് ഇന്റര്‍ മയാമിയിലേക്ക് മാറുന്നതിനെ കുറിച്ചുള്ള നിലപാടില്‍ മാറ്റം വരുത്തുന്നുന്നതെന്നാണ് ജേണലിസ്റ്റ് ജെറമിയാസ് വെനെര്‍ പറയുന്നത്.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ തന്റെ പഴയ സഹതാരത്തിനൊപ്പം വീണ്ടും കളിക്കാനുള്ള സുവാരസിന്റെ അവസരങ്ങള്‍ക്കും ഇതിലൂടെ മങ്ങലേല്‍ക്കുകയാണ്. ബാര്‍സയില്‍ നിന്നും മെസിക്ക് പിന്നാലെ സെര്‍ജിയോ ബസ്‌ക്വാറ്റ്‌സ്, ജോഡി അല്‍ബ എന്നിവരും ഇന്റര്‍ മയാമിയിലേക്ക് പോയിരുന്നു.

ഈ സീസണില്‍ ഗ്രമിയോയില്‍ എത്തിയ സുവാരസ് 49 മത്സരങ്ങളില്‍ 23 ഗോളുകളും 16 അസിസ്റ്റുകളും നേടി.

അതേസമയം ലയണല്‍ മെസി ഈ സമ്മറില്‍ ആണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസില്‍ നിന്നും ഇന്റര്‍ മയാമിയില്‍ എത്തുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ മയമിക്കായി 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി മികച്ച പ്രകടനം നടത്താന്‍ മെസിക്ക് സാധിച്ചു. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം മെസിയുടെ കീഴില്‍ നേടാനും മയാമിക്ക് സാധിച്ചു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണക്കൊപ്പം മെസിയും സുവാരസും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ആറ് സീസണുകളില്‍ സ്പാനിഷ് ക്ലബ്ബിനൊപ്പം ഇരുവരും കളിച്ചു. 258 മത്സരങ്ങളാണ് ഇരുവരും ഒരുമിച്ച് കളിച്ചത് ഇതില്‍ 99 ഗോളുകളും ഇരുവരും ഒരുമിച്ച് നേടിയിരുന്നു.

2021ല്‍ സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്കും മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്കും കൂടുമാറുകയായിരുന്നു.

Content Highlight: Reports says Luis Suarez will rethink to join Inter Miami.