| Sunday, 26th November 2023, 10:03 pm

5.25ന് ഗുജറാത്തില്‍, 7.25ന് മുംബൈയില്‍; ഐ.പി.എല്‍ ഞെട്ടിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ മാമാങ്കത്തിന് മുന്നോടിയായി 2023 ഡിസംബര്‍ 19ന് ഐ.പി.എല്‍ താരലേലം നടക്കാനിരിക്കുകയാണ്. ഇതിനോടകം പല ടീമുകളും താരങ്ങളെ റിലീസ് ചെയ്യുകയും നില നിര്‍ത്തുകയും ട്രേഡ് ചെയ്യുകയും ഉണ്ടായിരുന്നു. നവംബര്‍ 26ന് ആയിരുന്നു ഇതിനുള്ള അവസാന തിയ്യതിയും. അത്തരത്തില്‍ ആരാധകര്‍ കാത്തിരുന്ന വമ്പന്‍ താര കൈമാറ്റമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയയുടെത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രേഡിങ് മുംബൈ ഇന്ത്യന്‍സുമായിട്ടാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റസും ഇതിനോടകം കരാറുകള്‍ ഒപ്പിട്ടതായി ക്രിക്ക് ബസും മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

മുമ്പുള്ള റിപ്പോര്‍ട്ടുകളില്‍ പണമിടപാടിന്റെ കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. ബി.സി.സി.ഐ, ഐ.പി.എല്‍ എന്നീ സ്രോതസ്സുകളിലൂടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് 15 കോടിരൂപയാണ് വിലയിട്ടിരിക്കുന്നത്.

2022ലാണ് ഗുജറാത്ത് ടീം ഐ.പി.എല്ലില്‍ ഇടം കണ്ടെത്തുന്നത്. ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് അവിടം കൊണ്ടും നിര്‍ത്തിയില്ലായിരുന്നു. 2023 ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തി അവര്‍ ഫൈനല്‍ വരെ എത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടായിരുന്നു ജി.ടിയുടെ തോല്‍വി.

2024ല്‍ വരാനിരിക്കുന്ന ഐ.പി.എല്‍ പൂരം പതിന്‍ മടങ്ങ് ആവേശം ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രീമിയര്‍ ലീഗായ ഐ.പി.എല്ലിന് ലോകമെമ്പാടും വലിയ ആരാധകരാണ് ഉള്ളത്.

Content Highlight: Reports Says Hardik Pandya Going To Mumbai Indians

Latest Stories

We use cookies to give you the best possible experience. Learn more