പ്രേമത്തിന് ശേഷം ഹിറ്റ് സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത് പൃഥ്വിരാജ്-നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഗോള്‍ഡ്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഗോള്‍ഡ് ശ്രദ്ധേയമായിരുന്നു.
ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഒ.ടി.ടിയില്‍ റെക്കോഡ് തുകയക്ക് വിറ്റുപോയത്. ടീസറും പോസ്റ്ററുകളും മാത്രം ഇറക്കിയ ചിത്രത്തിന് വലിയ ഹൈപ്പാണ് ആരാധകരുടെ ഇടയിലുള്ളത്.
അല്‍ഫോണ്‍സ് പുത്രന് എന്ന സംവിധായകനില്‍ ഒരുപാട് സിനിമ ാപ്രേമികള് വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റേതായി ഇറങ്ങിയ നേരവും പ്രേമവും സൂപ്പര്‍ ഹിറ്റുകളാണ്. ആ ഒരു പ്രതീക്ഷ തന്നെയാണ് ഈ ചിത്രത്തിനും ആരാധകര്‍ വെച്ചുപുലര്‍ത്തുന്നത്.
ആമസോണ്‍ പ്രൈമാണ് സിനിമയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചനകള്‍. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സിനിമക്ക് 30 കോടിക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സിനിമയുടെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശമെല്ലാം റെക്കോര്‍ഡ് തുകക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണവാശം സ്വന്തമാക്കിയത്. സൂര്യ ടി.വിക്കാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം. സെപ്റ്റംബര്‍ എട്ടിന് തിരുവോണദിനത്തിലാണ് സിനിമ തിയേറ്ററിലെത്തുന്നത്.
#PrithvirajSukumaran #Nayanthara starrer #Gold movie OTT rights sold for a Record price in his Career to @PrimeVideoIN
it is next outing of #Premam Director which starred #NivinPauly #Saipallavi #AnupamaParameswaran #Mollywood #Kollywood #Tollywood #Sandalwood #Bollywood
— GlobalFilmIND (@GLOBALFILMIND) August 29, 2022
ചിത്രത്തില്‍ ലാലു അലക്സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlight: Reports Says Gold’s OTT rights soldout fot record rate