| Friday, 12th July 2024, 3:57 pm

എനിക്ക് കൂട്ടായി അവനെ വേണം; മുന്‍ പാകിസ്ഥാന്‍ കോച്ചിനായി ബി.സി.സി.ഐയോടാവശ്യപ്പെട്ട് ഗംഭീര്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഹുല്‍ ദ്രാവിഡ് യുഗത്തിന് പര്യവസാനമായിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലധികം നീണ്ട ഇന്ത്യയുടെ കിരീടവരള്‍ച്ചക്ക് അന്ത്യമിട്ടാണ് രാഹുല്‍ ദ്രാവിഡ് പരിശീലകന്റെ കുപ്പായത്തിനോട് വിടപറഞ്ഞിരിക്കുന്നത്.

ദ്രാവിഡിന് പിന്‍ഗാമിയായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഗൗതം ഗംഭീറിനെയാണ് ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. ഗംഭീറിന്റെ കാലയളവില്‍ അടുത്ത വര്‍ഷം പാകിസ്ഥാന്‍ ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫിയടക്കം നാല് ഐ.സി.സി കിരീടങ്ങളാണ് അദ്ദേഹത്തിന് മുമ്പിലുള്ളത്.

ഇപ്പോള്‍ തന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം മോണി മോര്‍ക്കലിനെ പരിഗണിക്കണമെന്ന് ഗൗതം ഗംഭീര്‍ അപെക്‌സ് ബോര്‍ഡിനോട് അപേക്ഷിച്ചിരിക്കുകയാണ്. ക്രിക്ബസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ പാകിസ്ഥാന്റെ ബൗളിങ് കോച്ചായിരുന്നു മോണി മോര്‍കല്‍.

ഇന്ത്യന്‍ ഇതിഹാസം സഹീര്‍ ഖാനെയും വിനയ് കുമാറിനെയും പരിഗണിക്കണെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടതായി മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ താരം മോണി മോര്‍ക്കലിനെ ബൗളിങ് പരിശീലകനാക്കുന്നതില്‍ താത്പര്യം പ്രകടപ്പിക്കുകയാണ്.

വിനയ് കുമാറിനെ പരിശീലകനാക്കുന്നതില്‍ അപെക്‌സ് ബോര്‍ഡ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗംഭീര്‍ മോണി മോര്‍ക്കലിനെ പരിഗണിക്കണമെന്ന് ബി.സി.സി.ഐയോട് അപേക്ഷിച്ചിരിക്കുന്നത്. 2023 ഏകദിന ലോകകപ്പിലടക്കം മോണി മോര്‍ക്കല്‍ പാകിസ്ഥാന്റെ ബൗളിങ് കോച്ചായിരുന്നു.

ബി.സി.സി.ഐ നേരത്തെ തന്നെ മോണി മോര്‍ക്കലുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. താരമിപ്പോള്‍ കുടുംബവുമായി ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.

അടുത്ത ആഴ്ചയോടെ ബൗളിങ് കോച്ച്, ബാറ്റിങ് കോച്ച്, ഫീല്‍ഡിങ് കോച്ച് എന്നിവരെ തീരുമാനിച്ചിട്ടില്ലെങ്കില്‍ എന്‍.സി.എയിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളായിരിക്കും ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടീമിനെ അനുഗമിക്കുക.

Also Read ജയിച്ചാല്‍ ഫൈനല്‍, ഇന്ത്യയിറങ്ങുന്നു; ടീമില്‍ ആരൊക്കെ? എതിരാളികള്‍ ആര്?

Also Read അവസാന ടെസ്റ്റല്ലേ, ഈ റെക്കോഡ് ബാക്കിവെക്കാന്‍ സാധിക്കുമോ? ചരിത്രത്തിലെ ഒന്നാമനും നാലാമനുമായി ജിമ്മി

Also Read ഈ നേട്ടം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രം; ഒറ്റയല്ല, ഐക്കോണിക് ഡബിളില്‍ തിളങ്ങി ഇംഗ്ലണ്ട് നായകന്‍

Content Highlight:  Reports says Gautam Gambhir requests BCCI for Morne Morkel as bowling coach

We use cookies to give you the best possible experience. Learn more