|

ജിംഖാന്‍ ഐ.എസ്.എല്ലിലേക്ക് മടങ്ങിയെത്തുന്നു; പഴയ ക്ലബ്ബിലേക്കെന്ന് സൂചന

സ്പോര്‍ട്സ് ഡെസ്‌ക്

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും എ.ടി.കെ മോഹന്‍ ബഗാന്റെയും മുന്‍താരം സന്ദേശ് ജിംഖാന്‍ ഐ.എസ്.എല്ലിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാബസാര്‍ പത്രികയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021 ഓഗസ്റ്റില്‍ ക്രൊയേഷ്യന്‍ ക്ലബായ എച്ച്.എന്‍.കെ സിബെനിക്കുമായി താരം കരാറിലെത്തിയിരുന്നു. എന്നാല്‍ ജിംഖാന് ഇതുവരെ ടീമിനായി കളിക്കാന്‍ സാധിച്ചിരുന്നില്ല.

HNK Sibenik sign Sandesh Jhingan | SportsMint Media

ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പരിക്കുമാണ് താരത്തെ വലയ്ക്കുന്നത്. ഇതിന് പിന്നാലെയാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ മുന്‍ ക്ലബ്ബായ മോഹന്‍ ബഗാന്‍ തന്നെയാവും താരത്തെ ടീമിലേക്കെത്തിക്കുന്നത്. സിബെനിക്കില്‍ നിന്നും വായ്പാടിസ്ഥാനത്തിലാണ് താരത്തിന്റെ രണ്ടാം വരവ്.

ജനുവരിയില്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ജിംഖാന്‍ തിരിച്ചെത്തുമെന്നാണ് സൂചന.

2020 ല്‍ ബ്ലാസ്റ്റേഴ്സില്‍ നിന്ന് റെക്കോര്‍ഡ് തുകക്ക് എ.ടി.കെ മോഹന്‍ ബഗാനിലെത്തിയ താരം കഴിഞ്ഞ വര്‍ഷമാണ് സിബെനിക്കിലേക്ക് തട്ടകം മാറ്റിയത്.

ഒരു വര്‍ഷത്തേക്കാണ് സിബെനിക്ക് ജിംഖാനുമായി കരാറിലെത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാനും സാധിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Reports says former ATK Mohan Bagan player Sandesh Jingahn returns to ISL

Latest Stories