'എനിക്ക് അവനൊപ്പം അൽ നസറിൽ ഒരുമിച്ച് കളിക്കണം' റയൽ സൂപ്പർതാരത്തെ ടീമിൽ എത്തിക്കാൻ ആവശ്യപ്പെട്ട് റൊണാൾഡോ
Football
'എനിക്ക് അവനൊപ്പം അൽ നസറിൽ ഒരുമിച്ച് കളിക്കണം' റയൽ സൂപ്പർതാരത്തെ ടീമിൽ എത്തിക്കാൻ ആവശ്യപ്പെട്ട് റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2024, 2:14 pm

റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ നാച്ചോ ഫെര്‍ണാണ്ടസിനെ തന്നോടൊപ്പം കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഗ്രഹം. സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറില്‍ കളിക്കാന്‍ നാച്ചോയെ റൊണാള്‍ഡോ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് മാഡ്രിഡ് സോണിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

നാച്ചോയുടെ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള കരാര്‍ ഈ മാസം അവസാനിക്കും. താരത്തിനൊപ്പമുള്ള കരാറിനെ പറ്റിയുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും ഇതുവരെ റയല്‍ മാഡ്രിഡ് പുറത്തു വിട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തില്‍ സ്പാനിഷ് സൂപ്പര്‍താരം അല്‍ നസറില്‍ ചേരുമോ എന്ന് കണ്ടു തന്നെ അറിയണം.

ഈ സീസണില്‍ റയല്‍ മാഡ്രിഡിനൊപ്പം 45 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ നാച്ചോ ഒരു അസിസ്റ്റാണ് നേടിയിട്ടുള്ളത്. ഈ സീസണിലെ റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ കോപ്പ, ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടനേട്ടത്തില്‍ നാച്ചോ പങ്കാളിയായിട്ടുണ്ട്.

ജൂണ്‍ രണ്ടിന് നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് റയല്‍ മാഡ്രിഡ് തങ്ങളുടെ ചരിത്രത്തിലെ പതിനഞ്ചാം യു. സി.എല്‍ കിരീടം നേടിയിരുന്നു.

ഈ മത്സരത്തിലും റയല്‍ മാഡ്രിഡിനായി നാച്ചോ കളത്തിലിറങ്ങിയിരുന്നു. 2010 സീസണില്‍ റയല്‍ മാഡ്രിനായി അരങ്ങേറ്റം കുറിച്ച് നാച്ചോ 364 മത്സരങ്ങളില്‍ നിന്നും 16 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

അതേസമയം സൂപ്പര്‍താരം റൊണാള്‍ഡോ റയല്‍ മാഡ്രിനൊപ്പം അവിസ്മരണീയമായ ഒരു കരിയറാണ് റൊണാള്‍ഡോ കെട്ടിപ്പടുത്തുയര്‍ത്തിയത്. റയല്‍ മാഡ്രിഡിനൊപ്പം 438 മത്സരങ്ങളില്‍ നിന്നും 450 ഗോളുകളാണ് പോര്‍ച്ചുഗീസ് ഇതിഹാസം നേടിയിട്ടുള്ളത്.

നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടിയും റൊണാള്‍ഡോ മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്. സൗദിയിലെ ടോപ് സ്‌കോറര്‍ എന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഒരുപിടി ചരിത്ര നേട്ടങ്ങളും റൊണാള്‍ഡോയെ തേടിയെത്തിയിരുന്നു. സൗദി പ്രോലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം, നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആവുന്ന ചരിത്രത്തിലെ ആദ്യ താരം എന്നീ നേട്ടങ്ങളാണ് അല്‍ നസര്‍ നായകന്‍ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനൊപ്പം ഇറ്റാലിയന്‍ സിരി എ യില്‍ യുവന്റസിനോപ്പവുമാണ് റൊണാള്‍ഡോ ടോപ് സ്‌കോറര്‍ ആയത്.

Content Highlight: Reports says Cristaino Ronaldo want to sign Nacho for Al Nassr