| Thursday, 29th August 2024, 7:38 pm

ഓപ്പണറായി ഗെയ്‌ലും ധവാനും! ഈ ഗുജറാത്തിനെ പിടിച്ചുകെട്ടാന്‍ ആരുണ്ടെടാ... വിരമിച്ചവന്റെ വെടിക്കെട്ടിനായി കാത്തിരിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഐ.സി.സി ബാറ്റര്‍ ശിഖര്‍ ധവാന്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കളിക്കാനെത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഗുജറാത്ത് ടീമിന് വേണ്ടിയാണ് ധവാന്‍ വീണ്ടും ക്രീസില്‍ ഇടമിന്നലാകാനെത്തുന്നത്.

ക്രിസ് ഗെയ്ല്‍ അടക്കമുള്ള വെടിക്കെട്ട് വീരന്‍മാര്‍ക്കൊപ്പമാണ് ധവാന്‍ ഗുജറാത്ത് ടീമിന്റെ ഭാഗമാകുന്നത്. ഗെയ്‌ലിനെ ആര്‍.ടി.എം കാര്‍ഡിലൂടെ നിലനിര്‍ത്തിയപ്പോള്‍ വിന്‍ഡീസ് സൂപ്പര്‍ താരം ലെന്‍ഡില്‍ സിമ്മണ്‍സിനെ 37.56 ലക്ഷം രൂപക്ക് ഗുജറാത്ത് ടീമിന്റെ ഭാഗമാക്കുകയായിരുന്നു.

ഡി.എസ് (ഡയറക്ട് സൈനിങ്) വഴിയാണ് ധവാന്‍ ടീമിന്റെ ഭാഗമായത്. ധവാനൊപ്പം ഐക്കണ്‍ താരങ്ങളായി മുഹമ്മദ് കൈഫ്, എസ്. ശ്രീശാന്ത് എന്നിവരും ടീമിലുണ്ട്. അഫ്ഗാന്‍ ഇതിഹാസ താരം അസ്ഗര്‍ അഫ്ഗാന്‍, നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട് എന്നിവരും ഗുജറാത്തിന് കരുത്താകും.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ധവാനും ഗെയ്‌ലുമാകും ടീമിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.

വിരമിച്ച സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് ലീഗായാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ആരാധകരുടെ മുമ്പിലെത്തുന്നത്. ആറ് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.

കൊണാര്‍ക് സൂര്യാസ് ഒഡീഷ, ഗുജറാത്ത് ജയന്റ്‌സ്, മണിപ്പാല്‍ ടൈഗേഴ്‌സ്, സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്, ഹൈദരാബാദ്, ഇന്ത്യ കാപ്പിറ്റല്‍സ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കും ഈ ടൂര്‍ണമെന്റിന്റെ ഭാഗമാണ്. സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റനാണ് ഡി.കെ.

ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള ലേലം തുടരുകയാണ്.

എല്‍.എല്‍.സി ടീമുകളും സ്‌ക്വാഡും (ഇതുവരെ) (ഇതുവരെ)

ഇന്ത്യ ക്യാപ്പിറ്റല്‍സ്

ആഷ്ലി നേഴ്സ്, ബെന്‍ ഡങ്ക്, ഡ്വെയ്ന്‍ സ്മിത്, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, നമന്‍ ഓജ, ധവാല്‍ കുല്‍ക്കര്‍ണി, ക്രിസ് എംപോഫു, മുരളി വിജയ്, ഇയാന്‍ ബെല്‍.

അര്‍ബനൈസേഴ്‌സ് ഹൈദരാബാദ്

സുരേഷ് റെയ്ന, ഗുര്‍കീരാത് സിങ് മന്‍, പീറ്റര്‍ ട്രെഗോ, സമിയുള്ള ഷിന്‍വാരി, ജോര്‍ജ് വര്‍ക്കര്‍, ഇസുരു ഉഡാന, റിക്കി ക്ലാര്‍ക്ക്, സ്റ്റുവര്‍ട്ട് ബിന്നി, ജാസ്‌കരന്‍ മല്‍ഹോത്ര, ചാഡ്‌വിക് വാള്‍ട്ടണ്‍.

സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്

അബ്ദുര്‍ റസാഖ്, എല്‍ട്ടണ്‍ ചിഗുംബര, ഹാമില്‍ട്ടണ്‍ മസകാദ്‌സ, പവന്‍ നേഗി, ജീവന്‍ മെന്‍ഡിസ്, സുരംഗ ലക്മല്‍, ശ്രീവത്സ് ഗോസ്വാമി, ഹമീദ് ഹസന്‍, കേദാര്‍ ജാദവ്, പാര്‍ഥിവ് പട്ടേല്‍, ദിനേഷ് കാര്‍ത്തിക്.

മണിപ്പാല്‍ ടൈഗേഴ്‌സ്

ഹര്‍ഭജന്‍ സിങ്, റോബിന്‍ ഉത്തപ്പ, തിസര പെരേര, ഷെല്‍ഡണ്‍ കോട്രെല്‍, ഡാന്‍ ക്രിസ്റ്റ്യന്‍, ഏയ്ഞ്ചലോ പെരേര, സൗരഭ് തിവാരി.

ഗുജറാത്ത് 

ശിഖര്‍ ധവാന്‍, ക്രിസ് ഗെയ്ല്‍, ലിയാം പ്ലങ്കറ്റ്, മോണി വാന്‍ വൈക്ക്, ലെന്‍ഡല്‍ സിമ്മണ്‍സ്, അസ്ഗര്‍ അഫ്ഗാന്‍, ജെറോം ടെയ്ലര്‍, പരസ് ഖഡ്ക, സീക്കുഗെ പ്രസന്ന, കമൗ ലെവെറോക്ക്, സൈബ്രന്‍ഡ് എന്‍ല്‍ബ്രെക്റ്റ്, മുഹമ്മദ് കൈഫ്, എസ്. ശ്രീശാന്ത്.

കൊണാര്‍ക്ക് സൂര്യാസ് ഒഡീഷ

ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, കെവിന്‍ ഒ ബ്രയന്‍, റോസ് ടെയ്ലര്‍, വിനയ് കുമാര്‍, റിച്ചാര്‍ഡ് ലെവി, ദില്‍ഷന്‍ മുനവീര, ഷഹബാസ് നദീം, ഫിഡല്‍ എഡ്വേര്‍ഡ്സ്, അംബാട്ടി റായിഡു, നവീന്‍ സ്റ്റുവര്‍ട്ട്.

Content highlight: Reports says Chris Gayle and Shikhar Dhawan will opener innings for Gujarat team in  Legends League Cricket

We use cookies to give you the best possible experience. Learn more