അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഐ.സി.സി ബാറ്റര്‍ ശിഖര്‍ ധവാന്‍ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കളിക്കാനെത്തുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഗുജറാത്ത് ടീമിന് വേണ്ടിയാണ് ധവാന്‍ വീണ്ടും ക്രീസില്‍ ഇടമിന്നലാകാനെത്തുന്നത്.
ക്രിസ് ഗെയ്ല്‍ അടക്കമുള്ള വെടിക്കെട്ട് വീരന്‍മാര്‍ക്കൊപ്പമാണ് ധവാന്‍ ഗുജറാത്ത് ടീമിന്റെ ഭാഗമാകുന്നത്. ഗെയ്‌ലിനെ ആര്‍.ടി.എം കാര്‍ഡിലൂടെ നിലനിര്‍ത്തിയപ്പോള്‍ വിന്‍ഡീസ് സൂപ്പര്‍ താരം ലെന്‍ഡില്‍ സിമ്മണ്‍സിനെ 37.56 ലക്ഷം രൂപക്ക് ഗുജറാത്ത് ടീമിന്റെ ഭാഗമാക്കുകയായിരുന്നു.
ഡി.എസ് (ഡയറക്ട് സൈനിങ്) വഴിയാണ് ധവാന്‍ ടീമിന്റെ ഭാഗമായത്. ധവാനൊപ്പം ഐക്കണ്‍ താരങ്ങളായി മുഹമ്മദ് കൈഫ്, എസ്. ശ്രീശാന്ത് എന്നിവരും ടീമിലുണ്ട്. അഫ്ഗാന്‍ ഇതിഹാസ താരം അസ്ഗര്‍ അഫ്ഗാന്‍, നെതര്‍ലന്‍ഡ്‌സ് സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ട് എന്നിവരും ഗുജറാത്തിന് കരുത്താകും.
“So Jaa Nahi To Gabbar Aa Jayega.”
The only time this line feels right 🔥
വിരമിച്ച സൂപ്പര്‍ താരങ്ങളുടെ ക്രിക്കറ്റ് ലീഗായാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ആരാധകരുടെ മുമ്പിലെത്തുന്നത്. ആറ് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.
കൊണാര്‍ക് സൂര്യാസ് ഒഡീഷ, ഗുജറാത്ത് ജയന്റ്‌സ്, മണിപ്പാല്‍ ടൈഗേഴ്‌സ്, സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സ്, ഹൈദരാബാദ്, ഇന്ത്യ കാപ്പിറ്റല്‍സ് എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.
സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കും ഈ ടൂര്‍ണമെന്റിന്റെ ഭാഗമാണ്. സതേണ്‍ സൂപ്പര്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റനാണ് ഡി.കെ.