മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഈ സമ്മറില്‍ സൗദി ലീഗിലേക്ക് ചേക്കേറും എന്ന ശക്തമായ വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്. 100 മില്യണ്‍ യൂറോയാണ് ബ്രൂണോക്ക് മുന്നില്‍ സൗദി ക്ലബ്ബുകള്‍ വെച്ചതെന്നാണ് സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട്ട് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൗദി ട്രാന്‍സ്ഫര്‍ വിന്‍ഡോ നിയമപ്രകാരം മൂന്നു മില്യന്‍ ഡോളറില്‍ കൂടുതല്‍ വേതനം കൈപ്പറ്റുന്ന താരങ്ങള്‍ സൗദി ലീഗില്‍ ചേരുന്നതിന് മുമ്പ് ലീഗില്‍ അംഗീകാരം നേടിയിരിക്കണമെന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ബ്രൂണോക്ക് സൗദി ലീഗില്‍ നിന്നും ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. താരവുമായുള്ള ചര്‍ച്ചയില്‍ ബ്രൂണോ ഫെര്‍ണാണ്ടസോ അദ്ദേഹത്തിന്റെ പ്രതിനിധികളോ സൗദിയിലെ ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ മറികടന്നാല്‍ ലീഗില്‍ നിന്നും സമ്പൂര്‍ണ്ണ വിലക്ക് നേരിടേണ്ടി വരും.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിയന്‍ താരം നെയ്മര്‍, സെനഗല്‍ താരം സാദിയോ മാനെ എന്നിവര്‍ എല്ലാം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതിന് പുറമെ ഒരു താരത്തിന്റെ പേരില്‍ ക്ലബ്ബുകള്‍ മത്സരാധിഷ്ഠിത ലേലത്തില്‍ ഏര്‍പ്പെടുന്നതിനും വിലക്കുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ 2019 മുതല്‍ പന്ത് തട്ടിയ ബ്രൂണോ 188 മത്സരങ്ങളില്‍ നിന്നും 53 ഗോളുകളും 41 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണല്‍ 12 മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
ബ്രൂണോ ഫെര്‍ണാണ്ടസ് ഓള്‍ഡ് ട്രഫോഡ് വിടുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കടുത്ത തിരിച്ചടിയായിരിക്കും നല്‍കുക. ബ്രൂണോ ക്ലബ്ബ് വിട്ടാല്‍ പുതിയൊരു ക്യാപ്റ്റനെ തെരഞ്ഞെടുക്കുക എന്നത് ഹാഗിന് കടുത്ത വെല്ലുവിളി ആയിരിക്കും നല്‍കുക.
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും അഞ്ച് തോല്‍വിയും അടക്കം 21 പോയിന്റുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.
Content Highlight: Reports says Bruno Fernandes break the Saudi Pro League transfer rules it affect ban from the league.