| Thursday, 11th July 2024, 11:26 am

ഗംഭീറിനെ പരിശീലകൻ ആക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ സൂപ്പർ താരവുമായി ബി.സി.സി.ഐ ചർച്ച നടത്തിയില്ല; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ ബി.സി.സി.ഐ നിയമിച്ചിരുന്നു. ഇപ്പോള്‍ പരിശീലകനായി ഗംഭീറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘കോഹ്‌ലിക്കും ഗംഭീറിനും കളിക്കളത്തില്‍ സംസാരിക്കാന്‍ ഇനിയും ഒരുപാട് സമയമുണ്ട്. വരും വര്‍ഷങ്ങളില്‍ നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ളതിനാല്‍ ടീമിലെ മാറ്റങ്ങളെ ബി.സി.സി.ഐ നോക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്,’ ബി.സി.സിഐയിലെ ഒരു ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ബോര്‍ഡിലെ ഉപദേശക സമിതിയിലെ അംഗങ്ങളായ അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജപെ, സുലക്ഷണ നായിക് എന്നിവര്‍ പുതിയ പരിശീലകനായി ഗംഭീറിന്റെ പേര് പുറത്തുവിടുകയായിരുന്നു.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റര്‍ സ്ഥാനത്തു നിന്നും കിരീടത്തിലേക്ക് നയിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സ്ഥാനത്തും നിന്നും ഉണ്ടാവുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

നിലവില്‍ ഇന്ത്യ സിംബാബ് വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് ഉള്ളത്. ഈ പരമ്പരക്ക് ശേഷം നടക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന പര്യടനത്തില്‍ ആയിരിക്കും ഗംഭീര്‍ ഇന്ത്യയുടെ പരിശീലക കുപ്പായമാണിയുക. നിലവില്‍ പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്നിലാണ്.

Content Highlight: Reports Says BCCI Didnt Inform to Virat Kohli the Gautham Gambhir Coach in Indian Team

We use cookies to give you the best possible experience. Learn more